സ്പാനിഷ് ലീഗിൽ റയലിനെതിരെ ബാഴ്‌സയ്ക്ക് ജയം

single-img
23 March 2015

suvarasബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ സുവാരസിന്റെ തകര്‍പ്പന്‍ ഗോളില്‍ റയലിനെതിരെ ബാഴ്‌സയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചത്. ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്ന മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബാഴ്‌സ വിജയിച്ചത്.

മത്സരത്തിന്റെ 19-ാം മിനിട്ടില്‍ ജെറെമി മാത്യുവിന്റെ ഗോളിലൂടെ ബാഴ്‌സ സ്കോർ ചെയ്തു. എന്നാല്‍ 12 മിനിട്ടിനു ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ റയല്‍ സമനില പിടിച്ചു. 1-1 എന്ന സ്‌കോറില്‍ പകുതി സമയത്തിന് പിരിഞ്ഞെങ്കിലും 56-ാം മിനിട്ടില്‍ സുവാരസിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. പിന്നീട് ഗോളിനായി റയല്‍ താരങ്ങള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല.

ഈ ജയത്തോടെ ബാഴ്‌സ ഇപ്പോള്‍ 68 പോയിന്റോടെ ലീഗില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള റയലിന് 64 പോയിന്റാണുള്ളത്.