കരിക്കു കുടിച്ചാല്‍ കിക്ക്‌:കരിക്ക് കച്ചവടത്തിന്റെ മറവില്‍ അനധികൃത മദ്യവില്‍പന നടത്തി വന്നയാള്‍ പിടിയിൽ

single-img
21 March 2015

o-COCONUT-WATER-DRINK-facebookവെട്ടിയ കരിക്കില്‍ മദ്യം ഒഴിച്ചു വില്‍പ്പന നടത്തിയിരുന്നയാള്‍ അറസ്‌റ്റില്‍. കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു സമീപം കരിക്ക് വില്‍പന നടത്തി വന്ന പതിനാറില്‍ച്ചിറ വേളൂര്‍ കൊല്ലപ്പള്ളിക്കരോട്ട് വീട്ടില്‍ പത്മനാഭനെ (62)യാണ് ഈസ്റ്റ് സിഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെ ഉച്ചയ്‌ക്കു രണ്ടരയോടെ നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയം മൈതാനത്തിനു സമീപത്തു നിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌. നഗരമധ്യത്തില്‍ പരസ്യമായി മദ്യവില്‍പന നടക്കുന്നതായി ഡിവൈ.എസ്‌.പി. വി. അജിത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു.

കരിക്കിന്‍ വെള്ളം കുറച്ചു കളഞ്ഞ് അതില്‍ മദ്യമൊഴിച്ചു നല്കുകയായിരുന്നു. കരിക്ക് കുടിക്കുന്നതു പോലെ സ്‌ട്രോ ഉപയോഗിച്ചാണ് കരിക്കിലെ മദ്യം കുടിച്ചിരുന്നത്.