ധോണിക്കും സംഘത്തിനും ആശംസ അറിയിച്ച് ബിജെപി എംപിമാരുടെ ലോകകപ്പ് പാട്ട് യുട്യൂബില്‍ തരംഗമാവുന്നു

single-img
21 March 2015

ന്യൂഡല്‍ഹി: ബിജെപി എംപിമാരായ മനോജ് തിവാരിയും അനുരാഗ് താക്കുറും ധോണിക്കും സംഘത്തിനും ആശംസ അറിയിച്ച് ലോകകപ്പ് പാട്ട്. എംപിമാർ ചേർന്ന് പാടിയ യുട്യൂബില്‍ അപ്‌ലോഡു ചെയ്ത് പാട്ടിൽ ധോണിയും ഇന്ത്യന്‍ ടീമും ഒരിക്കല്‍ കൂടി കപ്പെടുക്കുമെന്ന തങ്ങളുടെ ആഗ്രഹം പ്രതിഫലിപ്പിച്ചിട്ടുണ്ട്.

‘ഹോനേവാല അന്‍ഹോനി ഹൈ, ജീത് കെ ആനേവാല ധോണി ഹൈ’ (അലൗകികമായ കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്, ധോണി വിജയിച്ചു വരും) എന്നിങ്ങനെയാണ് പാട്ടിന്റെ വരികള്‍. വീഡിയോയില്‍ വനിതാ എംപിമാരായ മീനാക്ഷി ലേഖി (ബിജെപി), സുപ്രിയ സുലെ (എന്‍സിപി) എന്നിവരും മുഖംകാണിച്ചിട്ടുണ്ട്.

ബിജെപി എംപി മനോജ് തിവാരി സുപ്രസിദ്ധ ഭോജ്പൂരി നടനും അവരുടെ തന്നെ സിസിഎൽ ടീമിന്റെ ക്യാപ്റ്റനുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി കൂടിയായ താക്കൂര്‍ ട്വിറ്ററിലൂടെയാണ് വീഡിയോ ലിങ്ക് ഷെയര്‍ ചെയ്തത്.