കേരളത്തില്‍ പ്രതിവര്‍ഷം നടക്കുന്നത് ശരാശരി 350 കൊലപാതകങ്ങള്‍; കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പീഡനത്തിനിരയായവര്‍ 1000 നു മുകളില്‍

single-img
20 March 2015

kerala-high-courtകഴിഞ്ഞ ഏഴു വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്കു പരിശോധിച്ചതില്‍ നിന്നും സംസ്ഥാനത്തു പ്രതിവര്‍ഷം ശരാശരി 350 കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്ന് കണക്ക്. കഴിഞ്ഞ നാലു വര്‍ഷം പീഡനക്കേസിന് ഇരയായവര്‍ 1000 കവിയുമെന്നും പ്രതിവര്‍ഷം കലാപങ്ങള്‍ക്ക് ഇരയാകുന്നവര്‍ 8000നും മുകളിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇതിനു പുറമെ അക്രമം, സ്ത്രീ പീഡനം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുമുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു കോടതിയിലെത്തിയ അഡ്വ. ഡി. അനില്‍കുമാറാണ് പൊലീസ് വകുപ്പിന്റെ തന്നെ കണക്കുകള്‍ കോടതിയില്‍ നിരത്തിയത്.

2015 ഫെബ്രുവരി ഏഴിന് നഷ്ടപരിഹാര പദ്ധതി നടത്തിപ്പിനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് പറയുന്നത് ഒന്നിനും തികയില്ലെന്നും അഞ്ചു കൊലക്കേസുകളിലെ ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കുവാനുള്ള തുക മാത്രമേ അതിള്ളുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.