കടുത്ത ചൂടില്‍ തലതണുക്കാന്‍ ഇനി ഈ ‘മലയാളി തൊപ്പി’ വെച്ചാല്‍ മതി; മുണ്ടൂരിലെ ഐ.ആര്‍.ടി.സി നിര്‍മ്മിച്ച സോളാര്‍ പാനലും ഫാനുമുള്ള തൊപ്പി വിപണി കീഴടക്കാനെത്തുന്നു

single-img
20 March 2015

3604245272_CHN15B55ED_P3വെയിലത്തിറങ്ങി ചൂട് സഹിക്കാതെ വരുമ്പോള്‍ ഇനി തലയില്‍ കൂടി തണുത്തവെള്ളം ഒഴിക്കേണ്ട്. പകരം ഇറങ്ങുമ്പോള്‍ ഈ തൊപ്പികൂടി വെച്ചുകൊണ്ടിറങ്ങിയാല്‍ മതി. മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ ആണ് ഈ വേറിട്ട തൊപ്പിയുടെ ഉപജ്ഞാതാക്കള്‍.

വെയിലു കൊള്ളാതിരിക്കാന്‍ ഉപയോഗിക്കുന്ന സാധാരണ തുണിത്തൊപ്പിയും കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹെല്‍മറ്റുമാണ് സോളര്‍ കൂളിങ് ഹെല്‍മറ്റ് എന്നു പേരിട്ടിരിക്കുന്ന തൊപ്പികളായി ഐ.ആര്‍.ടി.ടി ഇറക്കിയിരിക്കുന്നത്. ഇരു തൊപ്പികളുടെയും മുകള്‍ ഭാഗത്ത് ഒരു ചെറു സോളര്‍ പാനല്‍ ഘടിപ്പിച്ചിരിക്കും. തൊട്ടുതാഴെയായി ഒരു കുഞ്ഞുഫാനുമുണ്ടാകും.

വെയിലത്തിറങ്ങുമ്പോള്‍ സോളര്‍ പാനലിലൂടെ സൗരോര്‍ജം യാന്ത്രികോര്‍ജമായി ഫാന്‍ കറക്കുന്നു. വെയിലത്തു നിന്നു മാറിയാല്‍ ഫാന്‍ നിലയ്ക്കുന്നു. നല്ലവെയിലില്‍ ഫാന്‍ കറങ്ങുന്നതിനാല്‍ തല വിയര്‍ക്കില്ല.

പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗ്രാമീണ ഗവേഷണ സംഗമത്തിലാണ് ഈ തൊപ്പി പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.