മെഗാസ്റ്റാര്‍ എന്നു പറഞ്ഞാല്‍ ദുല്‍ഖര്‍ സല്‍മാന് തല അജിത് ആണ്

single-img
20 March 2015

Thalaമമ്മൂട്ടി ആരാധകര്‍ക്ക് മെഗാസ്റ്റാര്‍ ആയിരിക്കാം. പക്ഷേ മകന്‍ ദുല്‍ഖര്‍ സല്‍മാന് മെഗാസ്റ്റാര്‍ മമ്മൂട്ടിയല്ല. അത് മറ്റൊരു താരമാണ്. തമിഴ് സൂപ്പര്‍താരം സാക്ഷാല്‍ തല അജിത് ആണ് അത്.

ദുല്‍ക്കറിന്റെ മണിരത്‌നം ചിത്രമായ ഒകെ കണ്‍മണിയുടെ പ്രചരണാര്‍ത്ഥം നടത്തിയ ട്വിറ്ററിലൂടെ നടത്തിയ ആരാധക സംവാദത്തിലാണ് ദുല്‍ഖറിന്റെ ‘തല’ആരാധന വെളിവായത്. മെഗാ എന്നു പറഞ്ഞാല്‍ അത് അജിത് സാറാണെന്നും അതിനപ്പുറം അദ്ദേഹത്തിന് വേറൊരു വിശേഷണവും ആവശ്യമില്ലെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

ഏറ്റവും ഇഷ്ടപ്പെട്ട സൂര്യ ചിത്രമേതെന്ന ഒരു ആരാധികയുടെ ചോദ്യത്തിന് സൂര്യയുടെ ‘ഗജിനി ആണെന്ന് ദുല്‍ക്കര്‍ ഉത്തരം നല്‍കി. ഒകെ കണ്‍മണി ഏപ്രില്‍ മാസം റിലീസ് ആകാനിരിക്കുന്നതിനിടെയാണ് ആരാധകര്‍ക്കായി ട്വിറ്ററിലൂടെ സംവദിക്കാന്‍ ദുല്‍ക്കര്‍ സമയം കണ്ടെത്തിയത്.