ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനായി ഇന്ത്യയുടെ മുഹമ്മദ് ഷമി

single-img
19 March 2015

1914722ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റ് നേടിയതോടെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മുഹമ്മദ് ഷമി ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമായി. ആറ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുള്ള ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാക്കിനെ പിന്തള്ളിയാണ് ഷമി ഒന്നാമത് എത്തിയിരിക്കുന്നത്.

ലോകകപ്പിലെ തന്റെ ആറാമത്തെ മത്സരം കളിക്കുന്ന ഷമിയ്ക്ക് ഇപ്പോള്‍ 17 വിക്കറ്റുകളുണ്ട്.