വെല്ലുവിളിച്ച ബംഗ്ലാദേശിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ തൂത്തെറിഞ്ഞത് ഏകദിനത്തില്‍ 100 ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റിക്കോര്‍ഡ് ധോണിക്ക് സമ്മാനിച്ചുകൊണ്ട്

single-img
19 March 2015

Cricket WCup India Bangladeshലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം ജയം ആഘോഷിച്ച് സെമിയില്‍ കടന്നന്ന ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്തത്. നിരവധി റിക്കോര്‍ഡുകളുമായി.

ഏകദിനത്തില്‍ 100 ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. 165 വിജയവുമായി റിക്കി പോണ്ടിങ്ങാണ് ഈ പട്ടികയില്‍ ഒന്നാമനായുണ്ട്. എതിര്‍ ടീമിനെ തുടര്‍ച്ചയായി 7 തവണ ഓള്‍ ഔട്ടാക്കുകയെന്ന അപൂര്‍വ നേട്ടവും ഈ മല്‍സരത്തോടെ ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചു. 17 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഷാമിയാണ് ഇപ്പോള്‍ ഒന്നാമന്‍.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 45 ഓവറില്‍ 193 റണ്‍സ് നേടാനേ സാധിച്ചുള്ളു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രോഹിത് ശര്‍മയുടെ സെഞ്ചുറിയും(137) സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ചുറിയുമാണ് (65) ഇന്ത്യയെ 300 കടത്തിയത്.