ട്രെയിന്‍ കാത്തു നില്‍ക്കവേ തന്നെ ലൈംഗികമായി ഉപദ്രിവക്കാന്‍ ശ്രമിച്ച മദ്യപാനിയായ അക്രമിയെ കോളേജ് വിദ്യാര്‍ത്ഥിനി ചെറുത്ത് തോല്‍പ്പിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

single-img
19 March 2015

pradhnya

ട്രെയിന്‍ കാത്തുനിന്ന സമയത്ത് തന്നെ ലൈംഗികമായി ഉപദ്രിവെക്കാന്‍ ശ്രമിച്ച മദ്യപാനിയായ അക്രമിയെ ചെറുത്ത് തോല്‍പ്പിച്ച് കോളേജ് വിദ്യാര്‍ത്ഥിനി പോലീസില്‍ ഏല്‍പ്പിച്ചു. മൂന്നാം വര്‍ഷ മാസ് മീഡിയ വിദ്യാര്‍ത്ഥിനിയായ പ്രദ്‌ന്യ മന്ദാരെയാണ് മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ 50 ഓളം പേരുടെ നടുവില്‍ വെച്ച് തന്നെ ഉപ്രദവിക്കാന്‍ ശ്രമിച്ച മദ്യപാനിയെ പൊലീസില്‍ ഏല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങാനായി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയാണ് മദ്യപിച്ചെത്തിയ ആള്‍ പ്രദ്‌ന്യയെ കടന്നു പിടിച്ചത്. ആദ്യം ഭയന്ന പെണ്‍കുട്ടി അവിടെ നിന്നും മറ്റൊരിടത്തേക്ക് മാറിനിന്നു. മദ്യപാനി വീണ്ടും പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ചുറ്റുമുള്ള ആള്‍ക്കാര്‍ ആരും പ്രതികരിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ പ്രദ്‌ന്യ അക്രമിയെ നേരിടാന്‍ തന്നെ തീരുമാനിച്ചു.

തന്റെ കൈവശമുണ്ടായിരുന്ന ബാഗ് കൊണ്ട് മദ്യപാനിയെ പ്രദ്‌ന്യ തിരിച്ചടിച്ചു. അയാള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മദ്യത്തിന്റെ ലഹരിയില്‍ പാതി അബോധവസ്ഥയിലായ അയാളെ എളുപ്പം കീഴടക്കാന്‍ കഴിഞ്ഞെന്ന് പ്രദ്‌ന്യ വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.

എന്നാല്‍ സംഭവം നടക്കുമ്പോള്‍ ചുറ്റിലുണ്ടായിരുന്ന ആളുകള്‍ നിര്‍ജ്ജീവരായി കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് പോലും ചോദിക്കാന്‍ ആരും തയ്യാറായില്ലെന്നും പ്രദ്‌ന്യ കുറ്റപ്പെടുത്തുന്നു. ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ സ്ത്രീകളും തയ്യാറാകണമെന്നും ആര്‍ക്കും തൊട്ടുനോക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും പ്രദ്‌ന്യ പറഞ്ഞു. ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ എന്തിന് മടിക്കണമെന്നും പ്രദ്‌ന്യ ചോദിക്കുന്നു.

മദ്യപാനിയെ അറസ്റ്റ്് ചെയ്‌തെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഇയാളുടെ പേരില്‍ മറ്റേതെങ്കിലും കേസുകളുണേ്ായെന്ന് പരിശോധിച്ചുവരുകയാണെന്നും ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.