നാളെ മെല്‍ബന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ രണ്ടു രാജ്യങ്ങളുടെയും ദേശിയഗാനങ്ങളായി മുഴങ്ങുന്നത് ഒരിന്ത്യക്കാരന്റെ വരികളായിരിക്കും; വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ

single-img
18 March 2015

1393423602-cricket-india-wins-match-against-bangladesh_4031406-1426525648ലോകകപ്പില്‍ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാളെ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നതിനു മുമ്പ് മുഴങ്ങുന്നത് ഇന്ത്യയുടെ വിശ്വകവി രവീരന്ദനാഥ ടാഗോറിന്റെ വരികള്‍. ഇന്ത്യയുടെ ദേശീയകവിയായ രവീന്ദ്ര നാഥ ടാഗോറാണ് ഇന്ത്യയുടെ ദേശിയ ഗാനമായ ജനഗണമനയ്‌ക്കൊപ്പം ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമര്‍ സോന ബംഗ്ലായും എഴുതിയത്.

നാളത്തെ കളി ഇന്ത്യയോ ബംഗ്ലാദേശോ ആര് ജയിച്ചാലും കളിയിലെ താരം ഇന്ത്യയുടെ ദേശിയ കവി തന്നെയെന്നകാര്യം ഉറപ്പായിരിക്കുകയാണ്. മുമ്പ് ഇന്ത്യയുടെ പശ്ചിമ ബംഗാളിന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് ബംഗാളിഭാഷയിലുള്ള അമര്‍ സോന ബംഗ്ലാ (എന്റെ സുവര്‍ണ്ണ ബംഗ്ലാ) എന്ന ഗാനം മദശിയ ഗാനമായി അംഗീകരിക്കുയായിരുന്നു.

ക്രിക്കറ്റിനൊപ്പം ടാഗോറിനെയും സ്‌നേഹിക്കുന്ന ഇന്ത്യയ്ക്കും ബംഗ്ലാദേശിനും നാളെ തങ്ങളുടെ ദേശിയ കവിയുടെ രണ്ടു ഗാനങ്ങളും ഒരേ ഗ്രൗണ്ടില്‍ ശ്രവിക്കാനുള്ള ഭാഗ്യമാണുണ്ടായിരിക്കുന്നത്.