ലോകകപ്പ് നമുക്ക് തന്നെ; അതിനായി നാളെ ബംഗ്ലാദേശുമായി കളി നടക്കുന്ന മെല്‍ബണ്‍ സ്‌റ്റേഡിയം നീലക്കടലാകണമെന്ന് ആരാധകരോട് ധോണി

single-img
18 March 2015

Dhoni

ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും അതിനായി നാളെ ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്ന എംഎസ്ജി സ്‌റ്റേഡിയം നീലക്കടലാക്കണമെന്നും ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം കാണികള്‍ ടീം ഇന്ത്യയ്ക്ക് മികച്ച പിന്തുണ നല്‍കിയിരുന്ന കാര്യവും ധോണി സ്മരിച്ചു.

നാളെ രാവിലെ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് ഇന്ത്യബംഗ്ലാദേശ് ക്വാര്‍ട്ടര്‍ മത്സരം. ആരാധകരുടെ പിന്തുണ വലിയ ഊര്‍ജ്ജമായിരുന്നുവെന്നും മെല്‍ബണിലും ആ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ധോണി അഭിപ്രായപ്പെട്ടു.

എന്നാല്‍ സ്‌റ്റേഡിയത്തില്‍ എത്തുന്നവര്‍ ആരെ പിന്തുണയ്ക്കുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ലെന്ന് ബംഗ്ലാദേശ് നായകന്‍ മോര്‍ടാസ പറഞ്ഞു. എന്നാല്‍ ആരാധകരുടെ പിന്തുണയാണ് ഏതൊരു ടീമും ആഗ്രഹിക്കുന്നതെന്നും തങ്ങളെ പിന്തുണക്കാനും നിരവധി പേര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബംഗ്ലാ നായകന്‍ അറിയിച്ചു.