റയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി ഉയര്‍ത്തി

single-img
18 March 2015

Railway

റയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ 10 രൂപയാക്കി ഉയര്‍ത്താന്‍ റയില്‍വേ തീരുമാനിച്ചു. നിലവില്‍ അഞ്ചു രൂപയായിരുന്നു. മാത്രമല്ല മേളകള്‍ റാലികള്‍ ആഘോഷ പരിപാടികള്‍ തുടങ്ങിയ തിരക്കുള്ള സമയങ്ങളില്‍ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ടിക്കറ്റ് നിരക്ക് 10 രൂപയ്ക്് മുകളില്‍ ഉയര്‍ത്താനും ഡിവിഷണല്‍ റയില്‍വേ മാനേജര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയിട്ടുമുണ്ട്.

ജനങ്ങള്‍ കുടുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്‌ഫോമിലുണ്ടാകുന്ന തിരക്ക് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നതിനാലാണ് പുതിയ തീരുമാനമെന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചു.