ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ ബ്ലോക്ക് ചെയ്തത് ഇന്ത്യയില്‍

single-img
17 March 2015

facebook-broken-like-375x175 (1)ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കുള്ള പല രാജ്യങ്ങളിലേതിനെക്കാള്‍ വിലക്കുകളാണ് ഇന്ത്യയിലെന്ന് സാരം. ഫെയ്‌സ്ബുക്കില്‍ രാജ്യത്ത് ഇതുവരെ ബ്ലോക്ക് ചെയ്തത് 5832 പോസ്റ്റുകളാണ്. മതവിദ്വേഷം പരത്തുന്നതുള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ബ്ലോക്കുകള്‍ തുടങ്ങിയതെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. എന്നാല്‍ ഫെയ്‌സ്ബുക്ക് പുറത്തുവിട്ട കണക്കുകളിലാണ് കാര്യം കിടക്കുന്നത്.

9707 ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം ലോകത്താകമാനം വിലക്കിയത്. ഇതില്‍ നല്ലൊരു ശതമാനവും ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം അഭിമാനിക്കുന്ന ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണ് ഈയൊരു ഒറ്റക്കണക്കിലുള്ളത്.
തുര്‍ക്കിയും(3,624 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തു) ജര്‍മ്മനുയും(60), റഷ്യയും(55), പാകിസ്താനുമാണ്(54) കൂടുതല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പിന്നില്‍ വരുന്ന രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 4,960 പോസ്റ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരുന്നു.