മാണി കോഴ വാങ്ങിയെന്ന് കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കുന്നു; കെപിസിസി യോഗത്തില്‍ മാണിക്ക് രൂക്ഷ വിമര്‍ശനം

single-img
17 March 2015

Maniധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിക്ക് കെപിസിസി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മാണി കോഴ വാങ്ങിയിട്ടുണ്ടെന്ന് കുട്ടികള്‍ പോലും വിശ്വസിക്കുന്നുവെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി. കെപിസിസി സര്‍ക്കാര്‍ ഏകോപന സമിതിയുടെ വിശാല യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.

യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനം പാലായില്‍ പോലും ഒരു പ്രതികരണവും ഉണ്ടാക്കിയില്ലെന്നും കേരള കോണ്‍ഗ്രസ് പോലും നല്‍കാത്ത പിന്തുണ കോണ്‍ഗ്രസ് എന്തിനാണ് നല്‍കുന്നതെന്നും കല്ലാനി നേതൃത്വത്തോട് ചോദിച്ചു.

പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പെടുന്നവരെ സീറ്റ് നിര്‍ണയിക്കുമ്പോള്‍ ഓര്‍ക്കണമെന്ന് അരുവിക്കര സീറ്റിനെക്കുറിച്ച് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ തന്റെ നിലപാട് അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തെ അരാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.