അമേരിക്കയിൽ ഇന്ത്യന്‍ ഡെന്റൽ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

single-img
17 March 2015

crimeആൽബനി: അമേരിക്കയിൽ ഇന്ത്യന്‍ ഡെന്റൽ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ  വിദ്യാർത്ഥിനിയായ രൺധീർ കൗറാണ്  (37) മരിച്ചത്. മാർച്ച് എട്ടിന് ആൽബനിയിലെ കെയ്ൻസ് അവന്യൂവിലെ അപ്പാർട്ട്മെന്റിൽ വൈകിട്ട് നാലു മണിയോടെ നെറ്റിയിൽ വെടിയേറ്റ് മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രൺധീറിന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടുമില്ല.  എന്നാൽ, അവരുടെ സ്വകാര്യ  വസ്തുക്കൾ താമസസ്ഥലത്ത്  നിന്ന് രണ്ടു മൈൽ അകലെയുള്ള ചവറ് കൂനയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.  ഒരാഴ്ചയായി പൊലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണെങ്കിലും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.