അതിവേഗ റെയില്‍ പാളം നിര്‍മിക്കാന്‍ കിലോമീറ്ററിന് 100 മുതല്‍ 140 കോടി രൂപവരെ ചെലവ് വരും: റെയില്‍വേ മന്ത്രി

single-img
16 March 2015

imagesഅതിവേഗ റെയില്‍ പാളം നിര്‍മിക്കാന്‍ കിലോമീറ്ററിന് 100 മുതല്‍ 140 കോടി രൂപവരെ ചെലവ് വരുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു . ഇതുപ്രകാരം രാജ്യത്ത് പദ്ധതി തയ്യാറാക്കിയിട്ടുള്ള അതിവേഗ പാതയൊരുക്കാന്‍ വേണ്ടത് 80,000 കോടി രൂപ.

സാധാരണ പാളങ്ങള്‍ നിര്‍മിക്കുന്നതിന്റെ 10 മുതല്‍ 14 ഇരട്ടിവരെ കൂടുതലാണ് അതിവേഗ റെയില്‍പാളങ്ങള്‍ നിര്‍മിക്കാന്‍ ചെലവ് വരുന്നത്. നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ള അതിവേഗ റെയില്‍ പാളം നിര്‍മിക്കാന്‍ 80,000 കോടി രൂപ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.