ലോകത്തിനു മുമ്പില്‍ മലയാളികള്‍ക്ക് തലകുനിക്കേണ്ടി വന്നെന്നു സ്പീക്കര്‍; കക്ഷിനേതാക്കളുടെ േയാഗം വിളിച്ചു

single-img
16 March 2015

nsakthan-mla1വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ലോകത്തിനു മുന്നില്‍ മലയാളികള്‍ക്കു തലകുനിക്കേണ്ടി വന്നെന്നും പ്രതിപക്ഷം എല്ലാ സീമകളും ലംഘിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായുള്ള സാധ്യതകള്‍ ആരായുന്നതിന് സ്പീക്കര്‍ നിയമസഭയിലെ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു.

ഇതിനായി ചോദ്യോത്തരവേളയ്ക്ക് ശേഷം സഭ നിര്‍ത്തിവച്ചു. ചോദ്യോത്തര വേളയോടു പ്രതിപക്ഷം പൂര്‍ണമായും സഹകരിച്ചു. ചോദ്യോത്തരവേളയ്ക്കു ശേഷം സ്പീക്കര്‍ സഭയില്‍ പ്രസ്താവന നടത്തി. അംഗങ്ങള്‍ എല്ലാവരും ജനങ്ങളോടു മാപ്പു പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.