കൈക്കൂലി വാങ്ങിയ ഇന്ത്യന്‍ ഡോക്ടര്‍ യു.എസില്‍ പിടിയിൽ

single-img
14 March 2015

arrested-medവാഷിങ്ടണ്‍: കൈക്കൂലി വാങ്ങിയ ഇന്ത്യന്‍ വംശജനായ ഡോക്ടർ യു.എസില്‍ അറസ്റ്റിലായി. രോഗികളെ ചികിത്സക്കായി ശുപാര്‍ശ ചെയ്തതിനാണ് നൈല്‍ ശര്‍മ്മയെന്ന ഡോക്ടര്‍ 2500 ഡോളറാണ് കൈക്കൂലിയായി വാങ്ങിയത്. അഞ്ച് വര്‍ഷം വരെ തടവും 2500 ഡോളര്‍ പിഴയും ഈടാക്കാവുന്ന കുറ്റമാണ് ശര്‍മ്മക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള 500 രോഗികളെ ചികിത്സക്കായി ശുപാര്‍ശചെയ്തതിന് ഒരു മെഡിക്കല്‍ കമ്പനിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.