തന്നെ തടഞ്ഞ രീതി ശരിയല്ല; ഇ.എസ്. ബിജിമോള്‍ ഷിബു ബേബിജോണിനെതിരെ പരാതി നല്‍കി

single-img
14 March 2015

BIJIമന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയിലെ ഇടത് എം.എല്‍.എമാരുടെ സമരത്തിനിടെ തന്നെ തടഞ്ഞ രീതി ശരിയായില്ലെന്ന് കാട്ടി ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. പരാതി നല്‍കി. ഷിബുവിനെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് സ്പീക്കര്‍ക്കാണ് ബിജിമോള്‍ പരാതി നല്‍കി.

ഇന്നലെ നിയമസഭയിലെ പ്രതിരോധ സമരത്തിനിടെ ഭരണപക്ഷ ആംഗങ്ങള്‍ക്കിടയിലൂടെ മന്ത്രി മാണിയുടെ സമീപത്തേക്ക് പാഞ്ഞ ഇ.എസ്. ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞിരുന്നു. ഷിബുവിനെ ബിജുമോള്‍ മറികടക്കാന്‍ ശ്രമിച്ചപ്പോഴും ഷിബു മാറിയിരുന്നില്ല.