ഒന്‍പത് വയസ്സുകാരനായ മകനെക്കൊണ്ട് ആഡംബര കാര്‍ ഓടിച്ച കുറ്റത്തിന് കൊലയാളി നിസാമിനെതിരെ പോലീസ് കേസെടുത്തില്ല

single-img
14 March 2015

Nissam-HO41sസെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും വാഹനം ഇടിച്ചും കൊലപ്പെടുത്തിയ വ്യവസായ പ്രമുഖന്‍ നിഷാമിന് വീണ്ടും പോലീസ് സഹായം. തന്റെ ഒന്‍പതു വയസുകാരനായ മകനെക്കൊണ്ടു ഫെറാരി കാര്‍ ഓടിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതേ മകനെക്കൊണ്ടുതന്നെ റേഞ്ച് റോവര്‍ ഓടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.

ഇന്റര്‍നെറ്റില്‍ പ്രചരിച്ച വിഡിയോ അടിസ്ഥാനമാക്കി ശോഭാ സിറ്റിയില്‍ ഒന്‍പതു വയസുകാരന്‍ മകന്‍ ഫെറാരി കാര്‍ ഓടിച്ച സംഭവത്തില്‍ പൊലീസ് നിഷാമിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇതേ കുട്ടി തന്നെ റേഞ്ച് മറാവര്‍ ഓടിക്കുന്ന വീഡിയോയും ഇന്റര്‍നെറ്റില്‍ നിസാം പോസ്റ്റ് ചെയ്തിരുന്നു. അതിപ്പോഴുമുണ്ടെന്ന് പരിശോധിക്കുന്നവര്‍ക്ക് കാണാനുമാകും.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന നിയമം അനുസരിച്ച് ഫെറാരി ഓടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് റേഞ്ച് റോവര്‍ വിഷയം അറിഞ്ഞ മട്ടില്ല. പൊതു റോഡിലൂടെ കാര്‍ ഓടിച്ചു വരുന്നതും ഡ്രൈവിങ് സീറ്റിലിരിക്കുന്ന മകന്‍ വീട്ടുമുറ്റത്തേക്ക് പണിപ്പെട്ടു വാഹനം തിരിച്ചു കയറ്റുന്നതു ഇതില്‍നിന്ന് ഒന്‍പതു വയസുകാരന്‍ മകന്‍ വിജയഭാവത്തില്‍ കൈവീശി കാണിക്കുന്നതും വിഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.