ബജറ്റ് ഫലമായി അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടും; കീടനാശിനിക്ക് വില കുറയും

single-img
14 March 2015

Riceധനമന്ത്രി സംസ്ഥാനത്ത് വരുമാനം കൂട്ടുന്നതിനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ മൂലം നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായ വിലവര്‍ധനയ്ക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി ജീവിതസാഹചര്യങ്ങള്‍ക്ക് ഒഴിവാക്കാവുന്ന സാധനങ്ങള്‍ക്ക് വിലകുറയ്ക്കുന്ന ബജറ്റാണിതെന്നാണ് പൊതുവേയുള്ള വിമര്‍ശനം.

ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളില്‍പ്പെടുന്ന പെട്രോളിനും ഡീസലിനും ഓരോ രൂപ ശവച്ചാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അരി, ഗോതമ്പ്, അരിയുല്‍പന്നങ്ങള്‍, മൈദ, റവ, ആട്ട, പഞ്ചസാര, വെളിച്ചെണ്ണ എന്നുവേണ്ട സകലതിനും വില കൂടും.

പ്ലാസ്റ്റിക് നിര്‍മിത കളിപ്പാട്ടങ്ങള്‍, ചൂല്, ബ്രഷ്, മോപ്പുകള്‍, ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കപ്പുകള്‍ കുപ്പികള്‍, നൈലോണ്‍, പോളിസ്റ്റര്‍ കയറുകള്‍, ബീഡി, കോഴിത്തീറ്റ, മോട്ടോര്‍ സൈക്കിളുകള്‍, മുദ്രപ്പത്രങ്ങള്‍, സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും, സര്‍വീസ് അപാര്‍ട്‌മെന്റ്, വില്ല, ആശുപത്രി, ഹോംസ്‌റ്റേ റജിസ്‌ട്രേഷന്‍ ഫീസുകള്‍ എന്നിവയും വിലകൂടുന്ന ഗണത്തിലാണ്.

ഹോട്ടല്‍മുറിവാടക, ഹാളുകള്‍, ഓഡിറ്റോറിയം, കല്യാണമണ്ഡപം എന്നിവയുടെ വാടകയും കുത്തനെയാണ് കൂടുന്നത്.

ഇനി വിലകുറയുന്നതാകട്ടെ നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയുന്ന സാധനങ്ങളും. പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങളും ദ്രവീകൃത പ്രകൃതിവാതകവും ജിപ്‌സം ഉപയോഗിച്ച് നില്‍മിക്കുന്ന വാള്‍പാനലുഒം വിലകുറയും.

കൂട്ടത്തില്‍ കീടനാശിനിയും പൈറോളിസിസ് ഓയിലിന്റെ വിലയും കുറയും.