യോഗേന്ദ്ര യാദവ് ഒരു നേരിന്റെ പേരാവുന്നത് എങ്ങനെ?

single-img
13 March 2015

Yogendra and Kejari

ആം ആദ്മി പാര്‍ട്ടി വേറെ ഒരു പാര്‍ട്ടി അല്ല വേറിട്ട ഒരു പാര്‍ട്ടി ആന്നെന്നും, അഴിമതി കൊണ്ടും വര്‍ഗീയത കൊണ്ടും പൊരുതി മുട്ടിയ ഇന്ത്യന്‍ ജനതയ്ക്ക് ഒരു ശുഭ പ്രതീക്ഷ ആകുമെന്നും പ്രതീക്ഷിച്ച ലക്ഷോപലക്ഷം മനുഷ്യരെ അല്പമെങ്കിലും നിരാശപ്പെടുതുന്നത് ആണ് ആ പാര്‍ട്ടിയില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചില അശുഭ വാര്‍ത്തകള്‍. ഇത് എഴുതുമ്പോള്‍ പാര്‍ട്ടിയുടെ മഹാരാഷ്ട്ര ഘടക്കം നേതാവ് ആയിരുന്ന അഞ്ജലി ധമാനിയ രാജി സമര്‍പ്പിചിരിക്കുന്നു മാത്രമല്ല ഡല്‍ഹി നിയമസഭയിലെ അമ്പതിയഞ്ച് ങഘഅമാര്‍ ഭൂഷന്മാര്‍ക്കും യോഗേന്ദ്ര യാദവിനും എതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ വേണം എന്ന് ആവശ്യപെട്ടുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളിലെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ,ഉദയത്തിന്റെ മുഖം ആണ് കേജ്രിവാള്‍ എങ്കില്‍ ആ മുന്നേറ്റത്തിന്റെ മസ്തിഷ്‌കം ആയിരുന്നു യോഗേന്ദ്ര യാദവ്. അവരുടെ തിരഞ്ഞടുപ്പ് വിജയം ആകട്ടെ സമര്‍ത്ഥന്മാരും നിസ്വാര്‍ത്ഥരും ആയ ആയിരക്കണക്കിന് വിദ്യസമ്പന്നരുടെ കഠിന പ്രയത്‌നവും ആയിരുന്നു. എന്തായാലും പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും ആ പാര്‍ട്ടിയുടെ ഉന്നതാധികര സമിതിയില്‍ നിന്നും പുറത്തായിരികുന്നു. രാജ്യവ്യാപകമായി ആം ആദ്മി പാര്‍ട്ടിക്ക് അണികളും അനുയായികളും ഇല്ലാഞ്ഞിട്ടുപോലും മധ്യവര്‍ഗ മനുഷ്യരും മാധ്യമങ്ങളും യോഗേന്ദ്രയുടെയും ഭൂഷന്റെയും പുറത്താക്കലിനെ അതീവ ഗൌരവത്തോടെ ആണ് ചര്‍ച്ച ചെയ്യുന്നത്,

സത്യത്തില്‍ ഈ രാഷ്ട്രീയ പ്രതിസന്ധിയില്‍ യോഗേന്ദ്ര യാദവ് ഉയര്‍ത്തിയ നിലപാടുകള്‍ തെളിമയും ശരിമയും ഉള്ളതായിരുന്നു എന്ന് സൂക്ഷമനീരിക്ഷണത്തില്‍ ഏതൊരു രാഷ്ട്രീയവിദ്യര്തിക്കള്‍ക്കും ബോധ്യമവും. പ്രായോഗിക രാഷ്ട്രീയകരനായി അല്ല അദ്ദേഹം അറിയപെടുന്നത് മറിച്ച് ഒരു രാഷ്ട്രീയ ബുദ്ധിജീവി ആയാണ്. കേരളത്തിലെ രാഷ്ട്രീയകാരന്റെയും മതമൌലികവാധികളുടെയും പിന്നാലെ പോകുന്ന വ്യാജ ബുദ്ധിജീവികളെ കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത് എന്ന് ഉറക്കെ ചോദിച്ചത് നമ്മുടെ പ്രിയങ്കരനായ എഴുത്തുകാരന്‍ സക്കറിയ ആണ്. പക്ഷെ നാല്പത് വര്‍ഷങ്ങള്‍ക് മുമ്പ് തന്നെ പ്രശസ്തനായ സാമ്രാജ്വത്വവിരുദ്ധ എഴുത്തുകാരന്‍ നോം ചോംസ്‌കി ഒരു പ്രവാചകന്‍ എന്നപോലെ അതിനുള്ള ഉത്തരം എഴുതി വച്ചിരിരുന്നു. എന്തായാലും തെരഞ്ഞടെപ്പു രാഷ്ട്രീയത്തിന്റെ പ്രയോഗികതയുടെയും പൊള്ളയായ രാഷ്ട്രീയ മുദ്രവാക്യങ്ങളുടെയും രാഷ്ട്രീയ ശരീരമുള്ള ഇന്ത്യയില്‍ യോഗേന്ദ്ര യാദവിനെ പോലെയുള്ള ഒരു രാഷ്ട്രീയ മസ്തിഷ്‌കം അനിവാര്യം അന്നെന് പറയാതെ വയ്യ. അത് ഒരു പക്ഷെ തിരിച്ചറിയാതെ പോകുന്നത് ആം ആദ്മി പാര്‍ട്ടിയിലെ വണ്‍ മാന്‍ ഷോ മാനിഷ് സിസോദിയെ പോലുള്ള വലുതുപക്ഷവാദികള്‍ മാത്രം ആണ്.

ആപ്പിന്റെ ബീജാവാപം സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാലത്തും ദക്ഷിന്നേന്ദ്യയിലെ ജനപത്യതിന്റെ അവസ്ഥകളെ കുറിച്ചും ഇന്ത്യ മഹാരാജ്യത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചുംമെല്ലാം യോഗേന്ദ്ര യാദവ് കനപെട്ട പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ..1963 ല്‍ ആണ് ജനനം . അക്കാലത് ഇന്ത്യയില്‍ നടന്ന ചില വര്‍ഗീയ കലാപങ്ങള്‍ക്കും കുട്ടിയായ യോഗേന്ദ്ര യാദവ് സാക്ഷിയായിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളിലെ മുസ്ലിം വിരുധധയോട് ഉറച്ച നിലപാടുകള്‍ ഉണ്ടായിരുന്ന യോഗെന്ദ്രയുടെ അച്ഛന്‍ മകന് സലിം എന്നായിരുന്നു പേരിട്ടിരുന്നു; മകള്‍ക് നജ്മ എന്നും. സ്‌കൂളിലെ കൂട്ടുകാര്‍ കളിയാക്കുന്നത് അസഹ്യം ആയപ്പോഴാണ് അമ്മ മകന്റെ മുസ്ലിം പേര് മാറ്റി യോഗേന്ദ്ര യാദവ് എന്നാകുന്നത് . പഠിക്കുന്ന കാലത്ത് രാഷ്ട്രമീമാസയില്‍ താല്പര്യം ഉണ്ടായിരുന്ന യോഗേന്ദ്ര 85 93 ല്‍ ചാണ്ടീഘണ്ടിലെ പഞ്ചാബ് യുനിവേര്‌സിടിയില്‍ ആധ്യാപകന്‍ ആയിരുന്നു. തൊണ്ണരുകളുടെ രണ്ടാം പാദത്തില്‍ ആഗോളവല്‍കരണം ഇന്ത്യയിലും വന്നു ചേരുകയും കോടാനുകോടി ദാരിദ്രമനുഷ്യര്‍ അതിന്റെ ഭവിഷതുക്കള്‍ നരകയതനായി അനുഭവികുകയും ചെയ്യുന്ന കാലത്താണ് യോഗേന്ദ്ര യാദവ് ദേശീയ വാര്‍ത്ത! ചാനലുകലില്ലും മാധ്യമങ്ങളിലും ഒരു ധീര്‍ഘദര്ഷിയായി രാഷ്ട്രീയ വിശകലങ്ങള്‍ നടത്തി പോന്നത്. ഇന്ത്യ ഒട്ടാകെ ഉള്ള രാഷ്ട്രീയ നിരീക്ഷകരിലും സാമൂഹ്യപണ്ടിതന്മാരും അങ്ങനെയാണ് യോഗേന്ദ്രയെ ശ്രധിക്കപെടുന്നത്.

ജയിച്ചതാര്, കേജ്രിവാളോ യോഗേന്ദ്ര യാദവോ?

ഇപ്പോഴത്തെ രാഷ്ട്രീയ സങ്കര്ഷത്തില്‍ യോഗേന്ദ്ര യാദവിന് കേജ്രിവാളിനു മുകളില്‍ വ്യക്തമായ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നു എന്ന് സൂക്ഷമവിശകലനത്തില്‍ മനസിലാകും. കേജ്രിവാലിന്റെ ഏകാതിപത്യവും അതിനു പിന്തുണ നല്‍കുന്ന മറ്റു ആം ആദ്മി നേതാകളും എങ്ങനെ ആണ് ഭൂഷനെയും യോഗെന്ദ്രയെയും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ നിന്നും പുറത്താകിയത് എന്ന് മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളിലും ഇപ്പോഴും ചര്‍ച്ച ചെയ്തു കൊണ്ടിരികുകയാണ്. സത്യത്തില്‍ പാര്‍ട്ടിയുടെ ആന്തരിക ജനതിപദ്യത്തിനും സുതാര്യക്കും വേണ്ടിയുള ഈ യുദ്ധം യോഗേന്ദ്ര വിജയിച്ചിരിക്കുന്നു എന്ന് കാണാന്‍ കഴിയും. ഉന്നതാധിക്കാര സമിതിയിലെ അവസാന വോട്ടു നിലയില്‍ എട്ടു വോട്ടുകള്‍ യോഗേന്ദ്ക്കു അനുകൂലവും പതിനൊന്നു വോട്ടുകള്‍ കേജ്രിവാലിനു അനുകൂലവും ആയിരുന്നു.

കൃത്യമായ തിരകഥയോരുകി ആ യോഗത്തില്‍ പോലും പങ്കെടുകാതെ ചികിത്സയ്ക്ക് എന്നും പറഞ്ഞു കേജ്രിവാള്‍ അപ്രത്യക്ഷന്‍ ആവുകയാണ് ഉണ്ടായത് എന്നതും കൌതുകകരം ആണ്. സത്യത്തില്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും ഇല്ലാത്ത അല്പം കൂടി ‘സൗകര്യപ്രദമായി’ നയികാവുന്ന ഒരു പാര്‍ട്ടിയെ ആണ് കേജ്രിവാള്‍ ആഗ്രഹിച്ചത്; അതാണ് ഇപ്പോള്‍ നേടിയിരികുന്നത്. പക്ഷെ ആ പാര്‍ടിക്ക് അകത്തു തന്നെ കേജ്രിവാളിനോടു വിധെയത്വം ഇല്ലാതെ ചില നേതാക്കള്‍ മുന്നോട്ട് വച്ച ഫോര്‍മുല അന്ഗീകരിക്കപെട്ടു. രണ്ടു നേതാകള്‍ക്കും ഉന്നതാധികാര സമിതിയില്‍ നിന്നും പുറത്താകുന്ന നടപടി അന്ഗീകരിച്ചാല്‍ പുതിയ, ഉത്തരവാദപെട്ട പദവികള്‍ വാക്ദനം ചെയ്യപെട്ടു ഈ അവസരത്തില്‍ നേട്ടം കൊയ്തത് യോഗേന്ദ്ര യാദവ് തന്നെയാണ് . എങ്ങനെയെന്നാല്‍

1. ആം ആദ്മി പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം , അതിന്റെ മസ്തിഷ്‌കം യോഗേന്ദ്ര യാദവ് അന്നെന്നുല്ലത് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും വെളിവക്കപെട്ടു.
യോഗേന്ദ്ര യാദവ് ഇല്ലാത്ത പാര്‍ട്ടി ആത്മാവ് ഇല്ലാത്ത ജഡതുല്യം ആയിരികുമെന്നു സോഷ്യല്‍ മീഡിയയും രാഷ്ട്രീയ വിദ്യാര്‍ത്ഥികളും ഏക സ്വരത്തില്‍ അഭിപ്രായപെട്ടു.

2. യോഗേന്ദ്ര യാദവിന് ആം ആദ്മി പാര്‍ട്ടി അണികള്‍ക്ക് ഇടയിലും ദേശീയ തലത്തില്‍ തന്നെയും ഒരു രക്തസാക്ഷി പരിവേഷം ലഭ്യമായി. കേരളത്തിലെ സിപിഎം ഉം വിഎസഉം എന്നത് പോലെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗേന്ദ്ര യാദവിന് എതിരായി, പക്ഷേ ആപ്പിന്റെ അണികളും ആ പാര്‍ട്ടിയെ പ്രതീക്ഷയോടെ കാണുന്ന മുഴുവന്‍ മനുഷ്യരും യോഗേന്ദ്ര യാദവിന് അനുകൂലമാവുകയും ചെയ്തു.

3. വ്യപകമായ് ഈ ചര്‍ച്ചയിലൂടെ അരവിന്ദ് കേജ്രിവാളിനും ആം ആദ്മി പാര്‍ട്ടിയിലെ മറ്റു ഉന്നത നേതാകള്‍ക്കും തന്നെ ഭൂഷനും യോഗെന്ദ്രയും ഇല്ലാതെ മുന്നോട്ടു പോവുക പ്രയാസകരം അന്നെന്നു മനസിലായി. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ മസ്തിഷ്‌കം അയ ഈ രണ്ടു നേതാകളെയും പുറത്താക്കി കൊണ്ട് തന്റെ ഏകാതിപധ്യതിലും ചോല്പടിയിലും നില്‍കുന്ന ഒരു പാര്‍ട്ടിയെ ശ്രിഷ്ടിച് എടുകമെന്ന മറ്റേതൊരു അധികാര മോഹിയായ ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെയും ആഗ്രഹത്തെ പോലെയുള്ള കേജ്രിവാലിന്റെ നിലപാടിന് തുടകത്തിലെ തിരിച്ചടി കിട്ടി അങ്ങനെ ജനമനസ്സുകളില്‍ കേജ്രിവാലിനു മുകളില്‍ ആയി യോഗേന്ദ്ര യാദവ് പ്രതിഷ്ടിക്കപെടുന്ന സാഹചര്യവും സംജാതമായി.

ഒരു പുതിയ നേതാവിന്റെ ഉദയം?

ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പരീക്ഷണവും പ്രതിഭാസവും ആണ്, ലോകത്ത് എവിടെയും രണ്ടു വര്ഷം മാത്രം പഴക്കം ഉള്ള പാര്‍ട്ടി ഇത്രമാത്രം ചര്‍ച്ച ചെയ്യപെടുകയും അസാധാരണ മായ ഒരു തിരഞ്ഞെടുപ്പ് വിജയം നേടുകയും ചെയ്തിട്ടില്ല പക്ഷെ ഇപ്പോള്‍ ആ പാര്‍ട്ടി നേരിടുന്ന വിമര്‍ശനം അതിനകത്തുള്ള വണ്‍ മാന്‍ ഷോയും ആന്തരിക ജനാധിപത്യമില്ലയിമയും തന്നെയാണ്. വിമര്‍ശകര്‍ ഉന്നയികുന്നത് ആംആദ്മി സമം കെജരിവാള്‍ എന്ന സമവാക്യം മറ്റേതൊരു പാര്‍ടിയെയും പോലെ തന്നെയാണ് ആപ്പിനെയും നിര്‍വചികുന്നുള്ള്, അത് വേറിട്ടൊരു പാര്‍ട്ടി ആകുന്നില്ല എന്നതാണ്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും ചെയ്തത് ആകട്ടെ ഈ അപകടത്തെ’ ചൂണ്ടിക്കാട്ടുക മാത്രമാണ്. അദ്ദേഹം പറഞ്ഞത് ആം ആദ്മി പാര്‍ട്ടി എന്നാ ആശയം തന്നെ ആ പാര്‍ട്ടിയിലെ ഏതൊരു വ്യക്തിയെക്കാളും എത്രയോ ഉന്നതിയില്‍ ആണ് അതുകൊണ്ട് തന്നെ കേജ്രിവാള്‍ ഉള്‍പെടെ ഉള്ള ഏതൊരു വ്യക്തിക്കും പാര്‍ട്ടിയെക്കള്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടാകുന്നില്ല. മനിഷ് സിസോദിയ സത്യത്തില്‍ ആ പാര്‍ട്ടിയുടെ വലതുപക്ഷ മുഖവും,സാമ്രാജ്യത്വ മൂലധന താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നയാളും ആണ്.

ആം ആദ്മിയെ കുരിച്ചുളള ചര്‍ച്ചകള്‍ ചൂടുപിടിച്ച ഘട്ടത്തില്‍ കേജ്രിവാലിന്റെ ഏകാതിപത്യമോഹവും പാര്‍ട്ടിയുടെ വലതു പക്ഷ മുഖവും പൊതു ജനങ്ങള്‍ക്കിടയില്‍ നഗ്‌നമാക്ക പെടുകയും അങ്ങനെ യോഗേന്ദ്ര യാദവ് ‘വിശുദ്ധനായ രക്തസാക്ഷി’ ആയി മാറുകയും ചെയ്തിരിക്കുന്നു. ഫേസ്ബുക്കിലും ട്വിട്ടെരിലും ഉള്‍പെടെ ലോകത്തെ മുഴുവനും സൈബെര്‍ലോകതും ലക്ഷക്കണക്കിന് എഴുതുക്കള്‍ ആണ് യോഗേന്ദ്ര യാദവിനായി പിറവി കൊണ്ടത്. അദ്ദേഹം തന്നെ തന്റെ ഫേസിബുക്ക്‌പേജില്‍ എഴുതിയത് ഇപ്രകാരം ആണ് ‘ ഐക്യധാര്‍ഡ്യപ്പെട്ടു കൊണ്ടും പിന്തുണ അറിയിച്ചും ലോഗത്തിന്റെ നാനാഭാഗത് നിന്ന് സന്ദേശങ്ങളുടെ പ്രവാഹമാണ് എനിക്ക് ലഭിച്ചു കൊണ്ടിരികുന്നത് .ഞാന്‍ എല്ലാവരെയും വിനയത്തോടെ അറിയികട്ടെ ആം ആദ്മി പാര്‍ട്ടി എന്നാ ആശയത്തില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസികുന്നത് അവിടെ തന്നെ ഉറച്ചു നില്‍കുകയും ചെയ്യു. പര്‍ലിമെന്ററി വ്യമോഹി അല്ലാത്ത പക്വത ഉള്ള ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും കേള്‍കുന്ന ഇത്തരം വാക്കുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും ഒരു അപൂര്‍വത ആണ്. ചുരുക്കത്തില്‍ അന്ന ഹസാരയുടെ ‘india against corruption’ മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കേജ്രിവാള്‍ കേവലം ഒരു അക്ടിവിസ്റ്റ് മാത്രമായി ഒതുങ്ങുമായിരുന്നു എന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം. അവിടെയാണ് യോഗേന്ദ്രയെ പോലുള്ള ഒരു രാഷ്ട്രീയ ബുദ്ധിജീവിയും അസാധാരണനായ ഒരു പ്രതിഭാശാലിയും പ്രസക്തന്‍ ആകുന്നത്..

സ്വതന്ത്ര ചിന്തകരും ഇന്ത്യന്‍ സമൂഹത്തില്‍ തനിക് മുമ്പേ എത്തി തന്നെക്കാള്‍ വലിയ സ്വാധീനം ഉറപ്പിച്ചവരും അയ രണ്ടു ബുദ്ധിജീവികള്‍ പാര്‍ടിയില്‍ ഉണ്ടാകുന്നത് താന്‍ നിരന്തരം വെല്ലുവിളിക്കപെടാന്‍ കാരണം ആകുമെന്ന് കേജ്രിവാള്‍ ചിന്തിച്ചതില്‍ അസ്വാഭാവികത ഒന്നുമില്ല മാത്രമല്ല പ്രായോഗിക രാഷ്ട്രീയത്തിന്റെ ക്ലീഷേ അടിതടകള്‍ മാറ്റി വച്ചാല്‍ ഇവര്‍ രണ്ടു പേരും തന്നെക്കാള്‍ ബുദ്ധിമാന്മാരും അറിവുള്ളവരും ആന്നെന്നു മനസിലാക്കാന്‍ ഉള്ള കൂര്‍മബുദ്ധി കേജ്രിവാളിനു ഉണ്ട്. മാത്രമല്ല എപോഴൊക്കെ കേജ്രിവാലിനു ചുവടു പിഴകുന്നുവോ അപ്പോഴൊക്കെ അദ്ദേഹത്തെ തിരുത്താനും പാര്‍ട്ടിയിലെ ‘കേജ്രിവാളിസം’ത്തെ അന്ധമായി പിന്തുടരാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചിരുന്നു. ഇലക്ഷനുശേഷം അധികാരം കൈ വന്ന കേജ്രിവാളും മനിഷ് സിസോദിയും പാര്‍ടിക്ക് അകത്ത് ഉരുക്കുച്ചട്ട ഭരണം കൊണ്ടുവരാന്‍ ശ്രമിച്ചത് ആത്മഹത്യപരമായിരുന്നു എന്നും കാണാം.

ഒരു പക്ഷെ ഈ ഏകാതിപത്യം വിജയകരമായി നടപിലാകുന്നതില്‍ വിലങ്ങു തടികളായി നിന്നു എന്നത് തന്നെയാണ് യോഗെന്ദ്രയ്ക്കും ഭൂഷനും എതിരെയുള്ള കുറ്റപത്രം. അരവിന്ദ് കേജ്രിവാള്‍ ഒരു ഗവര്‍മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ഒരു NGO നടത്തിയിരുന്ന കേവലമായ ഒരു അക്ടിവിസ്ടിന്റെ ഇടുങ്ങിയ ആകാശത്ത നിന്നുകൊണ്ട് ആം ആദ്മി രാഷ്ട്രീയത്തെയും അതിന്റെ ആന്തരിക ജനാധിപത്യതെയും നോക്കി കണ്ടപ്പോള്‍, ഏറ്റവും ഉന്നതവും, ഉദാത്തവും മാനവികവും, മൂല്യവത്തും അയ ഒരു വീക്ഷണ കോണില്‍ നിന്ന് കൊണ്ടാണ് യോഗെന്ദ്രയും , ഭൂഷനും ആം ആദ്മി രാഷ്ട്രീയത്തെ നോക്കി കണ്ടത്.
ചുരുക്കത്തില്‍ കേജ്രിവാലിന്റെ ധിഷണ ദാരിദ്ര്യവും അതിലൂടെ ഉടലെടുകുന്ന ഇടുങ്ങിയ ചിന്തയിലെ ഏകാധിപത്യമോഹവും, യോഗെന്ദ്രയുടെയും ഭൂഷന്റെയും ധീഷണ സമ്പന്നതയും അതിലൂടെ ഉടലെടുകുന്ന ഔന്നത്യം ഉള്ള ജനാധിപത്യചിന്തകളും തന്നെയാണ് ആം ആദ്മിയിലെ ഏക പ്രശ്‌നം.

വളരെ ഷോര്‍ട്ട് ടെംപേര്‍ടു ആയിരികുമ്പോഴും പെട്ടെന്ന് മൂഡുകള്‍ മാറുന്ന പ്രകൃതകാരന്‍ ആയിട്ടും ഒരു കടുത്ത അസ്മാരോഗിയും പരിപൂര്‍ണ ആരോഗ്യവാന്‍ അല്ലാതിരുന്നിട്ടും തന്റെ വ്യക്തിപരമായ കഴിവ് ഉപയോഗിച്ച് അഴിമതി വിരുദ്ധരും ഫാസ്സിസ്റ്റ് വിരുദ്ധരും ആയ മനുഷ്യരെ കൂടെ നിര്‍ത്താനും അവരെ കൊണ്ട് വോട്ടു ചെയ്യിക്കാനും സാധിച്ചു എന്നത് കേജ്രിവാളിന്റെ വിജയം ആയിത്തന്നെ മനസിലാക്കേണ്ടത് ഉണ്ട് . പക്ഷെ അതെ സമയം സൗമ്യനും ശാന്തനും മൂര്‍ത്തമായ പ്രതിസന്ധികളില്‍ പോലും പതറാത്തവനും അയ യോഗേന്ദ്ര യാദവ് ഒരു മിസ്റ്റര്‍ കൂള്‍ ആയി തന്നെ സമാനതകള്‍ ഇല്ലാത്ത തന്റെ വ്യക്തിത്വത്തെ പരുക്കേല്‍പ്പിക്കാതെ നിര്‍ത്തി.

കേജ്രിവാളിനോപ്പം യോഗേന്ദ്ര, യോഗേന്ദ്രയ്‌ക്കൊപ്പം കേജ്രിവാള്‍

കേജ്രിവാളിനെയും യോഗേന്ദ്രയെയും ചന്ദ്രഗുപ്തനോടും ചാണക്യനോടും സമ്യപെടുത്താം. ഒരാള്‍ ഇല്ലാതെ മറ്റൊരാള്‍ അപ്പൂര്‍ണമാണ് എന്നതാണ് വസ്തുത. മാധ്യമങ്ങല്കും മനുഷ്യര്‍ക്കും പ്രിയങ്കരമായ ‘മഫ്‌ളര്‍ മാന്‍’ന്റെ മുഖം ഇല്ലാതെ ആപ് പരിപ്പൂര്‍ണ്ണം ആകില്ല എന്ന് യോഗേന്ദ്രയാദവും ഭൂഷനും മനസിലാക്കേണ്ടത് ഉണ്ട്. രാഷ്ട്രീയ ബുദ്ധിജീവിതരങ്ങള്‍ പുഴുങ്ങിയാല്‍ വോട്ടാകില്ല എന്നും അഴിമതിക്കോ ഫാസ്സിസതിനോ എതിരായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ആകില്ല എന്നും ഇക്കൂട്ടരും മനസിലാക്കട്ടെ. മനിഷ് സിസോദിയയും കുമാര്‍ വിശ്വസിനെയും മാത്രം ആശ്രയിച്ചു പ്രസക്തമായ നയങ്ങളും നിലപാടുകളു ഉള്ള ഒരു പാര്‍ട്ടി ആക്കി ആപ്പിനെ മാറ്റണോ അതിന്‍ മുന്നോട്ടു കൊണ്ട് പോകണോ കേജ്രിവാളിനോ സാധികില്ല തന്നെ.

ഭൂഷനെ പോലുള്ള ഒരു നിയമപണ്ഡിതനെയും യോഗെന്ദ്രയെ പോലെ രാഷ്ട്രീയ സ്ട്രാറ്റജികള്‍ അത്ഭുതകരമായി ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു രാഷ്ട്രീയ മസ്തിഷ്‌കത്തെയും കൂടെ കൂട്ടുന്നത് ഈ യാത്രയില്‍ ചിലറ ശക്തിയൊന്നും അല്ല കേജ്രിവാലിനു പകരുക. ഇപ്പോള്‍ യോഗെന്ദ്രയുടെയും കേജ്രിവാളിന്റെയും നേതൃത്വത്തില്‍ മാനസികമായി എങ്കിലും രണ്ടു ചേരി ആയി നില്‍കുന്ന ആപ്പിന്റെ അണികളും ഈ രാജ്യത്തെ മഹാഭൂരിപക്ഷം മനുഷ്യരും അത് തന്നെയാണ് ആഗ്രഹികുന്നത്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും തളര്‍ന്നു കിടപ്പിലായ സാഹചര്യത്തിലും ലോകത്ത് ആകമാനമുള്ള ഭാരതീയര്‍ ഒരു രാഷ്ട്രീയ ബദലിനു അധമ്യമായി ആഗ്രഹികുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആപ്പിനുള്ളില്‍ അശുഭ വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് തന്നെയാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. സംഘപരിവര്‍ ഫസിസത്തിനു എതിരെ പ്രായോഗിക രാഷ്ട്രീയം കൊണ്ടും ധീക്ഷണ രാഷ്ട്രീയം കൊണ്ടും പ്രതിരോധത്തിന്റെ പെരുംപടക്കളങ്ങള്‍ സൃഷ്ടിക്കാമെന്ന ഇച്ചാശക്തിയും ചരിത്ര പരമായ ദൌത്യവും ഉദയം കൊള്ളുമ്പോള്‍ ആപ്പിനുള്ളിലെ സൌന്ദര്യ പിന്നക്കങ്ങള്‍ അപ്രസക്തം ആകുമെന്ന് തന്നെയാണ് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.

നൂറുകണക്കിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്ള ഈ മഹാരാജ്യത്ത് മോദിയും സംഘപരിവരും അവരുടെ മുഖ്യ ശത്രുവായി കണ്ടു ആക്രമണത്തിന്റെ കുന്തമുന തിരിച്ചു വച്ചിരികുന്നത് ആപ്പിനു നേരെയാണ് എന്നുള്ളത് അവരുടെ പ്രസക്തിയെ തന്നെയാണ് സൂചിപ്പികുന്നത്. അതുകൊണ്ട് തന്നെ ആപിനു സംഭവിക്കുന്ന ഏതൊരു പാളിച്ചയും സംഘപരിവാര്‍ ഫാസിസ്റ്റുകളുടെ വിജയം ആയിട്ടായിരിക്കും പരിണമിക്കുക എന്ന് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഐക്യവും ആന്തരിക ജനതിപത്യവും സുതാര്യതയും ഉള്ള ഒരു രാഷ്ട്രീയ ബതല്‍ ആകാന്‍ ഈ മഹാരാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ശുഭാശംസകളും യോഗെന്ദ്രയുടെയും കേജ്രിവാളിന്റെയും കൂട്ടരുടെയും കൂടെ ഉണ്ട്.

എന്നിരുന്നാലും ഒരു കാര്യം പറയാതെ വയ്യ, പ്രശസ്തമായ ഒരു മലയാള സിനിമയിലെ വാചകം കടമെടുത്ത് പറഞ്ഞാല്‍ യോഗെന്ദ്ര യാദവിനെവിനെക്കാളും പ്രശാന്ത് ഭൂഷനെക്കാളും കൂടുതല്‍ മുദ്രവാക്യം വിളിച്ച ‘സഖാവ് നെട്ടൂരാന്മാരോന്നും’ ആം ആദ്മി പാര്‍ടിയില്‍ വേറെയില്ല…