ഉന്നത വിദ്യാഭ്യാസമുണ്ടെന്ന് കള്ളം പറഞ്ഞ് വിവാഹം കഴിക്കാനെത്തിയ വരന്‍ കണക്കു കൂട്ടാനറിയാത്തയാളാണെന്ന് അറിഞ്ഞ വധു വിവാഹപന്തലില്‍ വെച്ച് വിവാഹത്തില്‍ നിന്നും പിന്‍വാങ്ങി

single-img
13 March 2015

bride

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു ചെറിയ കണക്ക് കൂട്ടിയെടുക്കാനറിയാത്ത വരനെ വിവാഹ പന്തലില്‍ വച്ച് വധു വേണ്ടെന്നു വച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ദെഹാത്ത് ജില്ലയില്‍ വിവാഹദിവസം സകല തയ്യാറെടുപ്പുകളോടും കൂടി വിവാഹ പന്തലില്‍ എത്തി ചേര്‍ന്ന വരന്‍ രാം ബരാനെയാണ് വധു വേണ്ടെന്നു വെച്ചത്.

വിവാഹത്തിന് തയ്യാറായി വിവാഹ വേഷത്തില്‍ പന്തലില്‍ എത്തിയ വധു വരന്‍ പറഞ്ഞ ഉന്നത വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ തനിക്കു തോന്നിയ സംശയം തന്റെ ബന്ധുക്കളോട് പറയുകയായിരുന്നു. അതിന്‍പ്രകാരം വധുവിന്റെ ചില ബന്ധുക്കള്‍ വരനോട് വളരെ ചെറിയ ഒരു കണക്കു ചോദിച്ചു. 15 ഉം 6 ഉം കൂടി കൂട്ടിയാല്‍ എത്രകിട്ടുമെന്ന കണക്കിന് വിദ്യാസമ്പന്നനായ വരന്‍ പറഞ്ഞ ഉത്തരം 17 എന്നായിരുന്നു.

വിദ്യാഭ്യാസമുണ്ടെന്നു പറഞ്ഞ് തന്നെ പറ്റിക്കാന്‍ ശ്രമിച്ച വരന്റെ നടപടിയില്‍ വധു തനിക്ക് ഈ വിവാഹം വേണ്ട എന്ന് പറഞ്ഞു മണ്ഡപത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. വരന്റെ ബന്ധുക്കള്‍ വധുവിനെ പലതും പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും പഠിപ്പില്ലാത്ത ഒരുത്തനെ വിവാഹം കഴിക്കില്ല എന്ന് പറഞ്ഞ് യുവതി തന്റെ തീരുമാനത്തില്‍ റച്ചു നിന്നു.

പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം പെണ്‍കുട്ടിയുടെ ബന്ധുക്കളും അവള്‍ക്കൊപ്പം ചേര്‍ന്നതോടെ ഉന്നത വിദ്യാഭ്യാസമുണ്ടെന്ന് കള്ളം പറഞ്ഞ് വിവാഹത്തിനെത്തിയ വരന് തന്റെ വീട്ടിലേക്ക് തിരികെ മടങ്ങേണ്ടി വന്നു.