ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ നാലുപേര്‍ കുറ്റക്കാർ

single-img
12 March 2015

crimeപാലക്കാട്: ബിജെപി പ്രവർത്തകൻ മണിയെ കൊലപ്പെടുത്തിയ കേസിലെ എട്ടുപ്രതികളില്‍ നാലുപേര്‍ കുറ്റക്കാരാണെന്ന് കോടതി. അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.   ആദ്യനാലു പ്രതികളായ മുഹമ്മദ് ഷെരീഫ്, കരിങ്ങനാട് സെയ്തലവി, അബ്ദുള്‍ ഖാദര്‍, കാര്‍ത്തല ഹബീബ് കോയ തങ്ങള്‍ എന്നിവരാണ് കുറ്റക്കാര്‍.

തെളിവില്ലാത്തതിനാല്‍ മൂന്നുപ്രതികളെ വിട്ടയച്ചു. അഞ്ചാപ്രതി സെയ്തലവി അല്‍വാരി ഒളിവിലാണ്. നിരോധിത സംഘടനയായ അല്‍-ഉമ്മയുടെ പ്രവര്‍ത്തകരാണ് പ്രതികള്‍ 1996 ഓഗസ്‌ററ് 13 നാണ് കൊലപാതകം നടത്തിയത്. 1990 ല്‍ മുതലമട ചുള്ളിയാര്‍ ഡാമില്‍ ഷംസുദ്ദീനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് മണിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.