കാപ്പ നിയമം എന്നാൽ എന്താണ് ? കാപ്പ നിയമം ആർക്കൊക്കെ മേൽ ചുമത്താം

single-img
12 March 2015

lawകഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കേൾക്കുന്ന വാക്കാണ്‌ ‘കാപ്പ’ .എന്നാൽ എന്താണ് കാപ്പ നിയ .അത് അർക്കൊക്കെ മേൽചുമത്താം എന്ന് കൂടി നമ്മൾ അറിഞ്ഞിരിക്കണം .പൊതു സമൂഹതിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ആകുന്ന കൊടും കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാറുണ്ട് .

കാപ്പയുടെ പരിധിയില്‍ വരുന്നവർ;കൊള്ള പലിശയ്ക്കു പണം നൽകുന്നവർ,റിസർവ്‌ ബാങ്കിന്റെയോ സഹകരണ നിയമത്തിന്റെയോ അംഗീകാരം ഇല്ലാതെ പണമിടപാട് സ്ഥാപനം നടത്തുന്നവർ ,സർക്കാരിന്റെയോ മറ്റു വ്യക്തികളുടേയോ വസ്തുവകകൾ അനധികൃതമായി തട്ടി എടുക്കുന്നവർ ,ഹവാല പണമിടപാട് നടത്തുന്നവർ ,പണത്തിനുവേണ്ടി അക്രമവും ഭീഷണിയും നടത്തുന്നവർ ,അനശ്യസ്യ പ്രവർത്തനങ്ങളിൽ സ്ഥിരം ഏർപ്പെടുന്നവർ ,കുപ്രസിദ്ധ ഗുണ്ടകൾ ,ബ്ലഡ് മാഫിയകൾ ,മണൽ മാഫിയകൾ ,കള്ളനോട്ട് നിർമാണം ചെയ്യുന്നവർ,കള്ളനോട്ട് വിതരണം ചെയ്യുന്നവർ,വ്യജ സീ ഡീ നിർമ്മാണം ചെയ്യുന്നവർ,വ്യജ സീ ഡീ വിതരണം ചെയ്യുന്നവർ,മയക്കു മരുന്ന് നിർമമിക്കുന്നവർ,മയക്കു മരുന്ന് വിൽപ്പനക്കാർ ,വ്യജ മദ്യം ഉണ്ടാക്കുകയും വിലക്കുകയും ചെയ്യുനവർ ,ഈ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അടുത്ത ബന്ധുക്കൾ തുടങ്ങിയവരാണ് .

കുപ്രസിദ്ധ ഗുണ്ടകളെ ഒരു വർഷം വരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്നബാധിതം ആണെന്ന് എന്ന് ഉത്തരവിടനും കാപ്പ നിയമപ്രകാരം ജില്ല മജിസ്ട്രേറ്റിനു അധികാരം ഉണ്ട് .