ലൈംഗിക പീഡനത്തിന്റെ പേരില്‍ നാഗാലാന്റില്‍ ജനക്കൂട്ടം ജയില്‍ തകര്‍ത്ത് പുറത്തിറക്കി തല്ലിക്കൊന്ന യുവാവ് പരാതി നല്‍കിയ യുവതിയെ മാനഭംഗം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

single-img
12 March 2015

mar1506suspect

രാജ്യത്തെ ഞെട്ടിച്ച നാഗാലാന്റിലെ ജനക്കൂട്ടത്തിന്റെ പ്രാകൃത ശിക്ഷാരീതിക്ക് ഇരയായ ആള്‍ക്കെതിരെ യുവതി നല്‍കിയ പരാതി വ്യജമാണെന്ന് തെളിഞ്ഞു. പരാതി നല്‍കിയ യുവതി മാനഭംഗത്തിനിരയായിട്ടില്ലെന്നു മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു.

റിപ്പോര്‍ട്ട് നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറി. കൊല്ലപ്പെട്ട ബംഗ്ലാദേശ് സ്വദേശി സയീദ് സറഫുദീന്‍ ഖാന്‍ യുവതിയുമായി രണ്ടു തവണ ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അറസ്റ്റിലായതിനു പിന്നാലെപൊലീസിനോടു സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് യുവതി പണമാവശ്യപ്പെട്ടപ്പോള്‍ ഒഴിവാക്കുകയായിരുന്നുവെന്നും ഇതാണു യുവതിയെ കേസു കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് കരുതുന്നു.

സറഫുദീന്‍ ഖാന്‍ പീഡനക്കേസില്‍ ഫെബ്രുവരി 24ന് നാഗാലാന്‍ഡിലെ ദിമാപ്പൂരില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 5 ന് ജനക്കൂട്ടം ജയിലാക്രമിച്ച് ഇയാളെ പുറത്തിറക്കി തല്ലിക്കൊന്നത്.