മുസ്‌ലിങ്ങളല്ലാത്ത മതവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ഖത്തര്‍ മറ്റുമതക്കാരുടെ കൂടുതല്‍ ആരാധനാലയങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നു

single-img
12 March 2015

16 (2)_0മുസ്‌ലിങ്ങളല്ലാത്ത മതവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ഖത്തര്‍ മറ്റുമതക്കാരുടെ കൂടുതല്‍ ആരാധനാലയങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നു. ജനീവയില്‍ ചേര്‍ന്ന ഇരുപത്തിയെട്ടാമാത് യു.എന്‍. മനുഷ്യാവകാശ സമിതി സമ്മേളനത്തിലാണ് ഖത്തര്‍ ഇക്കാര്യം അറിയിച്ചത്.

സമ്മേളനത്തില്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം ഡയറക്റ്റര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ജാസിം അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത സ്വാതന്ത്ര്യം ഭരണഘടനാ പരമായി തന്നെ ഉറപ്പു വരുത്തിയ രാജ്യമാണ് ഖത്തറെന്നും ഇതിനായി നിരവധി നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ഥ മത വിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും സാംസ്‌കാരിക സംവാദങ്ങള്‍ക്കുമായി സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി സ്ഥാപനങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിലവില്‍ അബൂഹമൂറിലെ റിലീജിയസ് കോംപ്ലക്‌സില്‍ ലോകത്തെ വിവിധ ക്രിസ്ത്യന്‍ സഭകളുടെയും വിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷം തോറും ഖത്തറില്‍ നടത്തി വരാറുള്ള യു.എസ്ഇസ്‌ലാമിക് വേള്‍ഡ് ഫോറത്തിനു നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇതിനു പുറമെ രാജ്യത്തെ ആരാധനാ സ്വാതന്ത്ര്യം വിപുലപ്പെടുത്തുന്നതിനായി റിലീജിയസ് കോംപ്ലക്‌സ് മാതൃകയില്‍ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.