ബംഗ്ലാദേശില്‍ അവിജിത് റോയ് ഇസ്ലാം മതമൗലികവാദികളാല്‍ കൊല്ലപ്പെടുമ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ഭാര്യ

single-img
12 March 2015

Avijithനിരീശ്വര വാദിയും അമേരിക്കന്‍ ബ്ലോഗറുമായിരുന്ന അവിജിത് റോയ് ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് നോക്കി നിന്നെന്ന് ഭാര്യ റഹീദ അഹമ്മദ് ബന്ന. തെരുവില്‍ തങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ധാക്ക യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പോലീസ് ഡ്യൂട്ടിക്കുണ്ടായിരുന്നുവെന്നും പക്ഷേ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് രക്ഷിക്കാനെത്തിയില്ലെന്നും അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് ഉടനെ കേസ് അവസാനിപ്പിക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

എഫ്.ബി.ഐയുടെ സഹായത്തോടെ ഡിക്ടടീവ് ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നുണ്ട്. 25 വയസോളം പ്രായമുള്ള അഞ്ചോളംപേരായിരുന്നു അക്രമിച്ചതെന്നും ഇവരെ തനിക്ക് തിരിച്ചറിയാനാവുമെന്നും യു.എസിലേക്ക് മടങ്ങിയ ബന്ന അറിയിച്ചിരുന്നു. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ കഴിഞ്ഞ ആഴ്ചയോടെ കേസില്‍ സംശയിക്കപ്പെടുന്നവരില്‍ പ്രധാനിയായ മതമൗലികവാദി ഫറാബി ഷഫിയര്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു.