66 ന് എതിരെ 74 വോട്ട്; എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

single-img
12 March 2015

nsakthan-mla1ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിയമസഭാ സ്പീക്കറായി യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ഐഷാ പോറ്റിയെ ശക്തന്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 74 അംഗങ്ങളുടെയും ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ഗണേഷ്‌കുമാറിന്റേത് ഉള്‍പ്പെടെ 66 വോട്ടുമാണ് ലഭിച്ചത്.

ആംഗ്ലോ- ഇന്ത്യന്‍ നോമിനി ഉള്‍പ്പെടെ 141 അംഗങ്ങളുള്ള സഭയില്‍ 76 അംഗങ്ങളാണ് യുഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ്-ബി നിലപാടു മാറ്റവും ജി. കാര്‍ത്തികേയന്റെ നിര്യാണവും മൂലം യുഡിഎഫ് എംഎല്‍എമാരുടെ എണ്ണം 74 ആയി ചുരുങ്ങി. യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചു ജയിച്ച കേരള കോണ്‍ഗ്രസ്- ബി ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.