ഫേസ്ബുക്കിലൂടെ കല്ല്യാണ്‍ കുടുംബത്തിന് നന്ദിപറഞ്ഞ് മഞ്ജുവാര്യര്‍; ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കി ആരാധകര്‍

single-img
12 March 2015

Amitahഫേസ്ബുക്കില്‍ തന്റെ പേജില്‍ കല്യാണ്‍ കുടുംബത്തിന് നന്ദി അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി ആരാധകര്‍. കല്യാണ്‍ സാരീസിന് മുന്നില്‍ നടക്കുന്ന ജീവനക്കാരുടെ സമരത്തെ കണ്ടില്ലെന്ന് നടിച്ച് കല്ല്യാണിനെപ്പറ്റി പറഞ്ഞ മഞ്ജുവിനെ വിമര്‍ശന പരമായ കമന്റുകള്‍ കൊണ്ടാണ് ആരാധകര്‍ ആക്രമിച്ചത്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാര്യര്‍ അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഷെയര്‍ ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കല്ല്യാണിന്റെ മറ്റ് ബ്രാന്‍ഡ് അംബാസിഡര്‍മാരായ അമിതാഭ് ബച്ചന്‍, പ്രഭു, മകന്‍ വിക്രം പ്രഭു, നാഗാര്‍ജുന, ശിവരാജ് കുമാര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് മഞ്ജു ഷെയര്‍ ചെയ്തത്.

ദിവസങ്ങളായി കല്ല്യാണ്‍ സാരീസിനെതിരെ നടക്കുന്ന ഇരിക്കല്‍ സമരത്തിനെ കണ്ടില്ലെന്നു നടിക്കുന്ന സമൂഹത്തിലെ പ്രശസ്തര്‍ക്കെതിരെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.