മാരുതി 33,098 കാറുകള്‍ തിരികെ വിളിക്കുന്നു

single-img
11 March 2015

modelന്യൂഡല്‍ഹി: മാരുതി സുസുക്കി 33,098 കാറുകള്‍ തിരികെ വിളിക്കുന്നു. വലതുവശത്തെ ഡോറുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 13,318 ആള്‍ട്ടോ കെ 10-മാണ് 19,780 ആള്‍ട്ടോ 800-ഉം  തിരികെ വിളിക്കുന്നത്.

2014 ഡിസംബര്‍ എട്ടിനും 2015 ഫിബ്രവരി 18 നും ഇടയില്‍ നിർമ്മിച്ച കാറുകളാണ് തിരികെ വിളിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഡോറുകള്‍ മാറ്റി നല്‍കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയ കാറുകളുടെ ഉടമകളുമായി ഡീലര്‍മാര്‍ ബന്ധപ്പെടും.

ഡീലര്‍ വര്‍ക്ഷോപ്പിലെ വിദഗ്ദ്ധര്‍ പരിശോധിച്ച് തകരാറുണ്ടെങ്കില്‍ സൗജന്യമായി അവ പരിഹരിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു.