കേരളത്തില്‍ ഗോവധം നിരോധിക്കാന്‍ നിയമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
11 March 2015

cowകേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിക്കാന്‍ നിലവില്‍ നിയമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര കാര്‍ഷിക സഹമന്ത്രി മോഹന്‍ഭായ് കുന്തേരിയ പാര്‍ലമെന്റില്‍ അറിയിച്ചതനുസരിച്ച് കേരളം, മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഗോവധം നിരോധിക്കാന്‍ നിയമം ഇല്ലാത്തത്.

ഗോവധം നിരോധിക്കാനോ നിയന്ത്രിക്കാനോ ഉള്ള നിയമം ഇന്ത്യയിലെ മറ്റ്് 24 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗോവധവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചത് 1995ല്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.