നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്; കുറഞ്ഞവിലയില്‍ സിമന്റ് ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

single-img
11 March 2015

Inampro

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനങ്ങളുശട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുവാനായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ഇനാം പ്രോ എന്ന പേരില്‍ വെബ് പോര്‍ട്ടലുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ സിമന്റ് ഉല്‍പ്പാദനമേഖലയ്ക്ക് പുതുജീവന്‍ പകരാനും അതുവഴി റോഡുകളുടെ നിര്‍മാണത്തില്‍ വലിയ മാറ്റങ്ങള്‍ക്കും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ വെബ് പോര്‍ട്ടലുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ സിമന്റ് കമ്പനികളില്‍ നിന്ന് വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ ഇീ വെബ് പോര്‍ട്ടല്‍ വഴി സാധിക്കും.

ഇതിന്റെ ഭാഗമായി 103 കമ്പനികളെയാണ് വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ പാതകള്‍ ബിറ്റുമിനു പകരം കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കാനും ഉപരിതലഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.