സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് യാത്രാ ടിക്കറ്റിനായി മാത്രം ചെലവിട്ടത് 40 ലക്ഷത്തിലധികം രൂപ

single-img
11 March 2015

ministersസംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്കായി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഖജനാവില്‍ നിന്നു 40,33,627 രൂപയാശണന്ന് നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി അറിയിച്ചു. മന്ത്രിമാരുടെ യാത്രാ ടിക്കറ്റ് ചാര്‍ജ് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരില്‍ ഷിബു ബേബി ജോണാണു വിദേശയാത്രയ്ക്കായി ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്. 9,92,901 രൂപയാണ് യാത്രയ്ക്കുവേണ്ടി അദ്ദേഹം ചെലവാക്കിയിരിക്കുന്നത്. . 7,03,299 രൂപ ചെലവഴിച്ച് മന്ത്രി പി.ജെ. ജോസഫ് തൊട്ടുപിന്നിലുണ്ട്.

ഇതില്‍ ഏറ്റവും കുറവു ചെലവാക്കിയത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം 74,007 രൂപ യാത്രാ ിനത്തില്‍ ചെലവഴിച്ചിട്ടുണ്ട്. മറ്റ് മന്ത്രിമാര്‍ യാത്രയ്ക്ക് വേണ്ടി ചെലവാക്കിയ തുക ഇങ്ങനെ: എ.പി. അനില്‍കുമാര്‍ 6,53,727 രൂപ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 89,062 രൂപ. കെ.ബി. ഗണേഷ് കുമാര്‍ – 1,48,813 രൂപ. ടി.എം. ജേക്കബ് 3,99,352 രൂപ, കെ.സി. ജോസഫ് 96,055 രൂപ, കെ.എം. മാണി 2,81,821 രൂപ, അനൂപ് ജേക്കബ് 2,23,230 രൂപ, രമേശ് ചെന്നിത്തല 3,71,360 രൂപ.