അപകടത്തില്‍പ്പെട്ട് 14 മണിക്കൂര്‍ നദിയില്‍ മുങ്ങിക്കിടന്ന കാറിനുള്ളില്‍ അകപ്പെട്ട 18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി

single-img
10 March 2015

Liliയൂട്ടാ നദിയില്‍ അപകടത്തില്‍പ്പെട്ട് മുങ്ങിയ കാറില്‍നിന്നു 14 മണിക്കൂറുകള്‍ക്കുശേഷം ഒരു പിഞ്ചുകുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 18 മാസം പ്രായമുള്ള ലിലി എന്ന പെണ്‍കുഞ്ഞാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. അത്യാസന്ന നിലയിലായ ലിലി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ അപകടത്തില്‍ കുട്ടിയുടെ മാതാവും കാര്‍ ഓടിച്ചിരുന്നയാളുമായ ഇരുപത്തഞ്ചുകാരി ലെയ്ന്‍ ജെന്നിഫര്‍ ഗ്രോസ്‌ബെക്ക് മരിച്ചു. നദിയില്‍ മീന്‍ പിടിക്കാനെത്തിയ ആളാണു മുങ്ങിക്കിടക്കുന്ന കാര്‍ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് പരിശോധനയില്‍ ലിലിക്കു ജീവനുണെ്ടന്നു കണ്ടത്. എന്നാല്‍ ജെന്നിഫര്‍ അപ്പോഴേക്കും മരിച്ചിരുന്നു.