ഇവിടെ എലി വെറും എലിയല്ല, ദൈവമാണ് ദൈവം

single-img
10 March 2015

rat-templeഎവിടെക്കണ്ടാലും മലയാളികള്‍ പൂച്ചയെവിട്ട് പിടിപ്പിക്കുന്ന എലി അങ്ങ് രാജസ്ഥാനില്‍ ദൈവമാണ്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ദെഷ്‌നോക്ക് എന്ന സ്ഥലത്ത് ഈ എലികള്‍ക്് വേണ്ടി ഒരു എലിക്ഷേത്രമുണ്ട്. എലികള്‍ തിങ്ങിനിറഞ്ഞ് ഒരു ഭയവും കൂടാതെ സഞ്ചരിക്കുന്ന ഈ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തരാണ് എലി ദൈവത്തിന്റെ അനുഗ്രഹത്തിനായി എത്തുന്നത്. എലികള്‍ക്ക് ആവശ്യാനുസരണം ഭക്ഷണവുമായാണ് ആരാധകര്‍ എത്തുന്നതും.

എലിയെ ദൈവതുല്യം കണക്കാക്കുന്ന ദെഷ്‌നോക്കിലെ കര്‍ണ്ണിമാതാ ക്ഷേത്രത്തില്‍ ദുര്‍ഗാദേവിയുടെ ഒരു അവതാരമായ കര്‍ണിമാതയാണ് പ്രതിഷ്ഠ. ഇരുപതാം നൂറ്റാണ്ടില്‍ ഗംഗാസിംഗ് മഹാരാജാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ബികാനര്‍ വംശജരുടെ കുലദേവതയാണ് അവിടുത്തെ പ്രതിഷ്ഠയായ കര്‍ണിമാത.

കബാസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ എലികള്‍ക്ക് തീര്‍ത്ഥാടകര്‍ നല്‍കുന്ന പ്രസാദമാണ് ഭക്ഷണം. ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ ഉത്സവം നടത്താറുണ്ട്. ഉത്സവത്തിന് വിദേശ വിനോദ സഞ്ചാരികളടക്കം ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കാറുണ്ട്.