വെസ്റ്റിന്റീസിനെതിരെയുള്ള മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ ബൗളിംഗിന് മൂര്‍ച്ചകൂട്ടിയത് മുന്‍ പാക് ബൗളര്‍ അക്തറിന്റെ ഉപദേശം

single-img
10 March 2015

shamiവെസ്റ്റിന്റീസിനെതിരെയുള്ള തന്റെ മികച്ച ബോളിങ്ങ് പ്രകടനത്തിന് സഹായകരമായത് മുന്‍ പാക് ബോളര്‍ ഷൊയ്ബ് അക്തറിന്റെ ഉപദേശമാണെന്ന് ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി. റണ്‍ അപ്പ് കുറച്ച് ബോള്‍ ചെയ്യാനുള്ള അക്തറിന്റെ ഉപദേശം അനുസരിച്ചപ്പോള്‍ തന്റെ േബാളിന് കൂടുതല്‍ വേഗം ലഭിച്ചെന്നും ഷമി പറഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷമി അക്തറിന്റെ ഉപദേശത്തെപ്പറ്റി പറഞ്ഞത്. റണ്‍ അപ്പ് കുറച്ചപ്പോള്‍ വേഗതയില്‍ ബോള്‍ ചെയ്യാന്‍ സാധിച്ചുവെന്നും ഇനിയുള്ള മത്സരങ്ങളില്‍ റണ്‍ അപ്പ് കുറച്ച് ബോള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഷമി സൂചിപ്പിച്ചു. തന്റെ ബോളിങ്ങ് മെച്ചപ്പെടുത്താന്‍ അക്തര്‍ ഭായിയുടെ ഉപദേശം തേടിയിരുന്നപ്പോഴാണ് അദ്ദേഹം സഹായിച്ചതെന്നും ഷമി പറഞ്ഞു.

ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബോളറായ ഷമി മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. പരുക്ക് മൂലം ഒരു മത്സരത്തില്‍ പുറത്തിരുന്ന് വിന്‍ഡീസിനെതിരെ കളത്തിലിറങ്ങിയ ഷമി ക്രിസ് ഗെയ്‌ലിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ എടുത്തിരുന്നു.