എന്‍.ശക്തന്‍ പുതിയ സ്പീക്കറാകാന്‍ സാധ്യത

single-img
9 March 2015

nsakthan-mla1സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നു പുതിയ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനായി യുഡിഎഫില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കറായ എന്‍.ശക്തനെ പുതിയ സ്പീക്കറാക്കണമെന്നാണു ഭൂരിഭാഗം യുഡിഎഫ് അംഗങ്ങളുടെയും അഭിപ്രായം.

മന്ത്രി കെ.സി.ജോസഫിനെ സ്പീക്കറാക്കണമെന്നു ചില കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ശക്തന്റെ പേരിനോടു ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ചതായാണു വിവരം. ശക്തനെ സ്പീക്കറാക്കുന്നത് അരുവിക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു വരുമ്പോള്‍ പാര്‍ട്ടിക്കു പ്രയോജനപ്പെടുമെന്നും യുഡിഎഫ് നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.