50 ഡിഗ്രി ചൂടിലും മൈനസ് ഡിഗ്രി തണുപ്പിലും രാജ്യം കാക്കുന്ന സൈനികരെ ഓര്‍ക്കുമ്പോള്‍ എവറസ്റ്റ്‌ കൊടുമുടി കീഴടക്കല്‍ എത്രയോ നിസാരമെന്ന് ആദ്യമായി എവറസ്റ്റ്‌ കീഴടക്കിയ ഇന്ത്യന്‍ വനിത ബച്ചേന്ദ്രിപാല്‍

single-img
9 March 2015

bachendri_pal_20091019ഒരു വനിതയ്ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കാനായെങ്കില്‍ അതിനര്‍ത്ഥം അസാധ്യമായി ഒരു ലക്ഷ്യവുമില്ലെന്നു തന്നെയാണ്. പക്ഷേ 50 ഡിഗ്രി കൊടും ചൂടിലും മൈനസ് ഡിഗ്രി തണുപ്പിലെമാക്കെ ശ്രദ്ധാപൂര്‍വ്വം അതിര്‍ത്തി കാക്കുന്ന സൈനികരുടെ സേവനവുമായി ബന്ധപ്പെടുത്തുമ്പോള്‍ എവറസ്റ്റ് കീഴടക്കലൊക്കെ വെറും നിസാരം മാത്രം- ഈ പറഞ്ഞത് വേറെയാരുമല്ല, എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ബച്ചേന്ദ്രിപാല്‍.

അതിര്‍ത്തി രക്ഷാസേനയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ക്യാമല്‍ സഫാരിക്കെത്തിയപ്പോഴാണ് ബച്ചേന്ദ്രിബാല്‍ തന്റെ മനസ്സ് തുറന്നത്. 27 വനിതകളടങ്ങിയ സംഘവുമായാണ് ബച്ചേന്ദ്രിപാല്‍ ക്യാമല്‍ സഫാരിക്കെത്തിയത്.

ഗുജറാത്തിലെ ഭുജില്‍ നിന്നും ഫെബ്രുവരി 24 ന് ആരംഭിച്ച ക്യാമല്‍ സഫാരി ഈ മാസം ഒടുവില്‍ പഞ്ചാബിലെ അട്ടാരിയില്‍ എത്തുമ്പോള്‍ 2300 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കും.