ഇസ്ലാമിക് സ്‌റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ച് ബൊക്കോഹറാം രംഗത്തെത്തി

single-img
9 March 2015

bockoharam

ഖിലാഫത്ത് ഭരണം യാഥാര്‍ഥ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഐഎസിനൊപ്പം നില്‍ക്കാന്‍ തയാറാണെന്നും അറിയിച്ച് ഇസ്ലാമിക് സ്‌റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ച് നൈജീരിയന്‍ ഭീകര സംഘടനയായ ബൊക്കോഹറാം രംഗത്തെത്തി. ബൊക്കോ ഹറാം തലവന്‍ അബുബക്കര്‍ ശെഖാവുവിന്റെതെന്ന് കരുതുന്ന ശബ്ദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഐഎസിന്റെ മാതൃകയില്‍ മനുഷ്യരെ തലയറുത്ത് കൊല്ലുന്ന വിഡിയോ ബൊക്കോ ഹറാം ഭീകരര്‍ പുറത്തു വിട്ടിരുന്നു. ഐഎസുകാര്‍ ബന്ദികളോട് ചെയ്യുന്ന പോലെ പിടിയിലായ രണ്ടുപേരെ മുട്ടു കുത്തി നിര്‍ത്തുകയും പിന്നീടു തലയറുത്തു കൊല്ലുകയും ചെയ്യുന്ന വിഡിയോ ആണ് പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് ഐഎസിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ബൊക്കോഹറാം തലവന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ പുറത്തു വന്നിരിക്കുന്നത്.