ജിമെയിലും ഫേസ്ബുക്കും നിരോധിക്കണമെന്ന് ബിജെപി എം.പി

single-img
9 March 2015

Ban servers in Russiaഇന്ത്യയിൽ ജിമെയിലും യാഹൂവും നിരോധിക്കണമെന്ന് ബിജെപി എം.പി.ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ ഓഫീസുകളിൽ നിരോധിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.ജിമെയിൽ അടക്കമുള്ള മെയിൽ സർവീസുകൾ ഗവണ്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഇപ്പോൾ തടഞ്ഞിട്ടുണ്ട്.സുരക്ഷിതത്വം മുൻ നിർത്തിയാണു ഇപ്പോൾ ജിമെയിൽ അടക്കമുള്ള മെയിൽ സർവീസുകൾക്ക് സർക്കാർ ഓഫീസുകളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതത്വം മുൻ നിർത്തി തടഞ്ഞ മെയിൽ സർവീസുകൾ പൊതുജനങ്ങളിൽ നിന്നും തടയണമെന്നാണു ബിജെപി നേതാവ് തരുൺ വിജയ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്

സർക്കാർ നേതൃത്വത്തിൽ മികച്ച് ഇമെയിൽ സർവീസുകൾ ജനങ്ങൾക്കായി നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.ഗൂഗിൾ എർത്തിനു പകരമായുള്ള മാപ്പ് സർവീസുകളും സർക്കാർ തന്നെ നൽകണമെന്ന് ബിജെപി നേതാവ് പറഞ്ഞു.