വനിതാദിനം പ്രമാണിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങള്‍ ഇന്നലെ പറന്ന് പൊങ്ങിയത് വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി

single-img
9 March 2015

crew_496720f

വനിതാ ദിനം പ്രമാണിച്ച് വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് രാജ്യാന്തര സര്‍വീസ് നടത്തി. ഇന്നലെ വൈകീട്ട് 4.55നുള്ള തിരുവനന്തപുരം-ദുബായ്-തിരുവനന്തപുരം, വൈകീട്ട് 7.30നുള്ള കോഴിക്കോട്- അബുദാബി- കോഴിക്കോട് സര്‍വീസുകളിലാണ് വനിതാ ജീവനക്കാര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്.

ദുബായ് വിമാനത്തിന്റെ ചുമതല ക്യാപ്റ്റന്‍ ടാനിയ ആനന്ദ്, ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ യുവിക സന്ദു എന്നിവര്‍ക്കായിരുന്നു. ഇന്ദിരാ ദാസ്, രജി ആര്‍ നായര്‍, മൗസാമി റാണി, സൈന മോഹ എന്നിവരും ക്രൂവിലുണ്ടായിരുന്നു.

ക്യാപ്റ്റന്‍ ജി.കെ. സന്ദു, ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ പൂനം സോസ്‌തെ എന്നിവരാണ് അബുദാബി വിമാനം നിയന്ത്രിച്ചത്. നിക്കി എസ്.ജാ, സുബി പണിക്കര്‍, അര്‍പിതാ കുമാരി, അനിതാ മേനോന്‍ എന്നിവരും ക്രൂവിലുള്‍പ്പെട്ടിരുന്നു.

വനിതാ ജീവനക്കാരെ ആദരിച്ച ചടങ്ങിന് ശേഷമായിരുന്നു വിമാനങ്ങള്‍ യാത്രയായത്.