തേക്കിന്‍കാട് മൈതാനത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുതെന്ന് ഹിന്ദുമഹാസഭ

single-img
9 March 2015

Hindu

അഹിന്ദുക്കളായവര്‍ക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പ്രവേശനമില്ലെന്ന് ഹിന്ദുമഹാസഭ. തേക്കിന്‍കാട് മൈതാനത്ത് എത്തിയ ഫൈന്‍ ആട്‌സ് കോളെജ് വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്തുകൊണ്ടാണ് ഹിന്ദുമഹാസഭ ഭീഷണി ഉയര്‍ത്തിയത്. ഹിന്ദുമഹാസഭയുടെ നേതാവെന്ന് സ്വയം വിശേഷിച്ച ഒരാള്‍ മതക്കിന്‍കാട് മൈതാനം ക്ഷേത്രത്തിന്റെ പുണ്യഭൂമിയാണെന്ന് പ്രഖ്യാപിച്ചാണ് വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്ത!ിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഫൈന്‍ ആട്‌സ് കോളജ് വിദ്യാര്‍ഥികളായ ജീസും സുഹൃത്തുക്കളും തേക്കിന്‍കാട് ശെമതാനത്ത് വെച്ച് വര്‍ഗ്ഗീയ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. തേക്കിന്‍കാട് മൈതാനം ക്ഷേത്രത്തിന്റെ പുണ്യഭൂമിയാണെന്നും ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കാന്‍ പാടില്ലെന്നും പറഞ്ഞായിരുന്നു ഇവര്‍ക്കുനേരെയുണ്ടായ കയ്യേറ്റം നടന്നത്.

വര്‍ഗ്ഗീയ ഗുണ്ടകളുടെ ഭീഷണിയെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പരാതിപ്പെട്ടെങ്കിലും ഗുണ്ടായിസം കാണിക്കുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്ഷേത്രഭരണസമിതി വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ അവിടെ നടന്നതുകൊണ്ടായിരിക്കാം വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടെതെന്നുമാണ് വടക്കുംനാഥ ക്ഷേത്രം ഓഫിസില്‍നിന്ന് വിശദീകരണം ലഭിച്ചിരിക്കുന്നത്.

ഷെവര്‍ലെ ബീറ്റ് കാറില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആയുധങ്ങളുമായി അഞ്ചംഗ സംഘം തേക്കിന്‍കാട് മൈതാനത്ത് കറങ്ങി നടക്കുന്നുണ്ടെന്നും മൈതാനത്ത് എത്തുന്നവര്‍ പലരും ഇവരുടെ പരസ്യ ഭീഷണിക്ക് ഇടയാകാറുണ്ടെന്നുമാണ് മൈതാനത്ത് എത്തിയവര്‍ പറയുന്നത്.