‘ഇന്ത്യയുടെ മകള്‍’ സംപ്രേഷണം ചെയ്യേണ്ടിയിരുന്ന സമയം മറ്റൊരുപരിപാടിയും സംപ്രേഷണം ചെയ്യാതെ എന്‍ഡിടിവിയുടെ പ്രതിഷേധം

single-img
8 March 2015

B_luo6WUsAEbZZ2ഡല്‍ഹിയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട 
നിർഭയയെക്കുറിച്ചുള്ള ഡോക്യുമെന്ററി നിരോധിച്ചതില്‍ പ്രതിഷേധിച്ച് വനിതാ ദിനത്തില്‍ ഒരു മണിക്കൂര്‍ ദൃശ്യസംപ്രേഷണം നിര്‍ത്തിവച്ച് എന്‍ഡിടിവി.ബിബിസി നിർമ്മിച്ച “ഇന്ത്യയുടെ മകള്‍” സംപ്രേഷണാവകാശം  ഇന്ത്യയിൽ എൻഡിടിവിക്കായിരുന്നു.’ഇന്ത്യയുടെ മകള്‍’ ഇന്ന് ഒമ്പത് മുതല്‍ എന്‍ഡിടിവിയില്‍ സംപ്രേഷണം ചെയ്യാനിരുന്നതാണ്.അതിനിടയിലാണു കേന്ദ്ര സർക്കാർ 
ഡോക്യുമെന്ററി നിരോധിച്ചത്.

ഇന്ത്യാസ് ഡോട്ടര്‍ സംപ്രേഷണം ചെയ്യേണ്ടിയിരുന്ന സമയം ഇന്ന്(ഞായർ) രാത്രി ഒമ്പത് മുതല്‍ ഒമ്പത് അമ്പത്തിയെട്ട് വരെ മറ്റൊന്നും സംപ്രേഷണം ചെയ്യാതെ ഇന്ത്യാസ് ഡോട്ടേഴ്‌സ് എന്ന് മാത്രം സ്‌ക്രീനില്‍ കാട്ടി.സർക്കാരിന്റെ വിലക്കിനെതിരെ പ്രതിഷേധിച്ചുമുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍ സ്‌ക്രോളുകളിലൂടെ ഈ സമയം കാട്ടി.

നേരത്തെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യയുടെ മകള്‍’ പ്രദര്‍ശിപ്പിക്കണമെന്ന്‌ ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മ രംഗത്ത് വന്നിരുന്നു.

ലെസ്ലി ഉദ്‌വിനാണ്‌ ഡോക്യുമെന്ററി നിര്‍മിച്ചത്‌. നിര്‍ഭയ പെണ്‍കുട്ടിയെ കുറിച്ച്‌ ഇന്ത്യാസ്‌ ഡോട്ടര്‍ എന്ന പേരിലാണ്‌ ബി.ബി.സി. ഡോക്യുമെന്ററി തയ്യാറാക്കിയത്‌. ഡോക്യുമെന്ററിയില്‍ ഡല്‍ഹി പീഡന കേസിലെ പ്രതികളിലൊരാളുടെ അഭിമുഖം ഉള്‍പ്പെടുത്തിയത്‌ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിത്‌. തുടര്‍ന്ന്‌ ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ പ്രദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം യുട്യൂബില്‍ നിന്നും ഡോക്യുമെന്ററിയുടെ ഭാഗങ്ങള്‍ അധികൃതര്‍ പിലന്‍വലിക്കുകയും ചെയ്‌തിരുന്നു.

ഡോക്യുമെന്‍ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍നടപടിക്കെതിരെ പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡും രംഗത്ത് വന്നിരുന്നു.