സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരം

single-img
7 March 2015

Karthikeyanബംഗളൂരു: സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരളില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില രാവിലെയോടെ കൂടുതല്‍ മോശമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

റോബോട്ടിക് റേഡിയോ ശസ്ത്രക്രിയയ്ക്കായാണ് അദ്ദേഹത്തെ ബംഗളൂരുവില്‍ എത്തിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. നേരത്തെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നു.