ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച വാഹനയുടമകളില്‍ നിന്നും ഒരു മാസത്തിനിടെ പോലീസ് ഈടാക്കിയത് 5 കോടി

single-img
7 March 2015

40 abandoned bikes seized by cops in city

ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതിരിക്കാനുള്ളതാണെന്ന് കരുതുന്നവരാണെന്ന് തോന്നുന്നു കേരളീയര്‍. അതിനെ ശരിവെയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ മാസത്തെ പോലീസിന്റെ പിഴവരുമാനം. ഒരുമാസത്തിനിടയ്ക്ക് ട്രാഫിക് നിയമം ലംഘിച്ചവരില്‍ നിന്നും പോലീസ് ഇടാക്കിയത് 4.9 കോടി രൂപയാണ്.

2.97 ലക്ഷം പേര്‍ക്കെതിരെയാണ് വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പോലീസ് കേസെടുത്തത്. അതില്‍ 13746 പേര്‍ മദ്യപിച്ച് വാഹനം ഓടിച്ചവരാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 27547 പേര്‍ക്കെതിരെയും അമിതവേഗതയ്ക്ക് 17960 പേര്‍ക്കെതിരെയും പോലീസ് നടപടിയെടുത്തു.

ഏറ്റവും കൂടുതല്‍ കേസ് ഹെല്‍മെറ്റ് ധരിക്കാത്തതിനാണ്. 1.08 ലക്ഷം പേരില്‍ നിന്നാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസ് പഴ ഈടാക്കിയത്. അമിതഭാരം കയറ്റിയതിന് 9223 പേര്‍ക്കെതിരെയും ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 2959 പേര്‍ക്കെതിരെയും മപാലീസ് കേസെടുത്തു.

ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 1 വരെ 3136 വാഹനാപകടങ്ങളിലായി 289 പേര്‍ മരിച്ചെന്നും ട്രാഫിക് എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ വ്യക്തമാക്കി. ട്രാഫിക് നിയമം കൂടുതല്‍ കര്‍ക്കശമാക്കുമെന്നും അദ്ദേഹം അറിയിച്ചു.