റോഡരികില്‍ വാഹനാപകടത്തിപ്പെട്ട് രക്തംവാര്‍ന്നു കിടന്ന യുവാക്കളെ കണ്ട തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക തന്റെ യാത്ര റദ്ദാക്കി ഔദ്യോഗിക വാഹനത്തില്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു

single-img
7 March 2015

Chandrika_1473545fറോഡരികില്‍ വാഹനാപകടത്തിപ്പെട്ട് രക്തംവാര്‍ന്നു കിടന്ന യുവാക്കളെ കണ്ട തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക തന്റെ യാത്ര റദ്ദാക്കി ഔദ്യോഗികവാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു

ഔംദ്യാഗികാവശ്യത്തിനായി പോകുന്നവഴി റോഡില്‍ അപകടത്തില്‍പ്പെട്ടു രക്തംവാര്‍ന്നു കിടന്ന യുവാക്കളെ കണ്ട തിരുവവന്തപുരം മേയര്‍ കെ. ചന്ദ്രിക തന്റെ യആരത റദ്ദാക്കി അവരെ ആശുപത്രിയിലെത്തിച്ചു. റോഡില്‍ കിടന്ന യുവാക്കളെ മേയര്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ ദിവസം കടകംപള്ളിയിലേക്കു പോകാനായി ചാലക്കുഴി ലെയ്‌നിലൂടെ വരുമ്പോഴാണു സംഭവം. ഒരുകാര്‍
തൊട്ടുമുന്നില്‍ പോയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ മപാകുകയായിരുന്നു. ഈ സമയമാണ് മേയര്‍ അതുവഴി വന്നത്. പരുക്കേറ്റുകിടന്ന യുവാക്കളെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ 108 ആംബുലന്‍സിനെ വിളിച്ചുവെങ്കിലും അവര്‍ എത്തുന്നതിന് മുമ്പുതന്നെ മേയര്‍ ഔദ്യോഗിക കാറില്‍ യുവാക്കളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

കരമന സ്വദേശികളായ രാഹുല്‍ (18), ഹരിപ്രസാദ് (20) എന്നിവര്‍ക്കാണു വാഹനാപകടത്തില്‍ പരിക്കേറ്റത്.