രാജേശ്വരി  ഇനിയും ജീവിക്കും അവര്‍ അഞ്ച് പേരിലൂടെ.

single-img
7 March 2015

21647_661975രാജേശ്വരി എന്ന വീട്ടമ്മ ഈ ലോകത്തോട് വിടപറയുകയാണ്. അഞ്ച് പേര്‍ക്ക് ജീവിതം മടങ്ങിയെത്താന്‍ അവസരമൊരുക്കിയാണ് രാജേശ്വരി മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി രാജേശ്വരിയുടെ കരളും വൃക്കകളും കണ്ണുകളുമാണ് ദാനം ചെയ്തത്. രാജേശ്വരിയുടെ കരള്‍ ലഭിച്ചത് അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ്.ഒരു വൃക്ക ലേക്‌ഷോര്‍ ആശുപത്രിയിലെ രോഗിക്കും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിക്കും നല്‍കി. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്കു മാറ്റി. ഒളിവയ്പ് തൊഴാനയില്‍ പരേതനായ സി.പി. ജയകുമാറിന്റെ ഭാര്യയാണു രാജേശ്വരി. കഴിഞ്ഞ നാലിന് സഹോദരന്‍ ഉണ്ണിക്കൃഷ്ണനൊപ്പം രാജേശ്വരി സഞ്ചരിച്ച ബൈക്കില്‍ എരമല്ലൂര്‍ കൊച്ചുവെളിക്കവലയില്‍വച്ച് മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്.

 

തലയ്ക്ക് ഗുരുതരമായി ക്ഷതം സംഭവിച്ച രാജേശ്വരിയെ ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് രാജേശ്വരിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മകനും സഹോദരങ്ങളായ ജയപ്രകാശും ഉണ്ണിക്കൃഷ്ണനും സന്നദ്ധത അറിയിക്കുകയായിരുന്നു.
രാജേശ്വരിയുടെ ഭര്‍ത്താവ് ജയകുമാര്‍ 15 വര്‍ഷം മുമ്പു മരിച്ചു. നാവികസേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന മൂത്ത മകന്‍ സുമേഷ് രണ്ടു വര്‍ഷം മുന്‍പ് ഗോവയില്‍ അപകടത്തില്‍ മരിച്ചു. ഇളയ മകന്‍ അജയകുമാര്‍ പാമ്പാടി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.