എല്ലാക്കാലത്തും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി സേവനം അനുഷ്ഠിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍; സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം

single-img
7 March 2015

kerala-speaker_650x400_61425708853കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം. ജനങ്ങള്‍ക്കൊപ്പം താഴേക്കിടയില്‍ പ്രവര്‍ത്തിച്ച ജനനേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. കാര്‍ത്തികേയന്റെ വീട്ടുകാരേയും കേരളത്തിലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളേയും തന്റെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.

എല്ലാക്കാലത്തും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സേവനം അനുഷ്ടിച്ച ജനനേതാവെന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടുമെന്നും ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചു.