ഒരിക്കൽ ചൊവ്വയില്‍ ആര്‍ട്ടിക് സമുദ്രത്തേക്കാൾ വലിപ്പമുള്ള മഹാസമുദ്രം ഉണ്ടായിരുന്നെന്ന് നാസ

single-img
6 March 2015

0430 SCIENCE Marsവാഷിങ്ടണ്‍: ചൊവ്വയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാസമുദ്രം ഉണ്ടായിരുന്നെന്ന് നാസ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.  ഭൂമിയിലെ ആര്‍ട്ടിക് സമുദ്രത്തേക്കാളേറെ ജലം ഉള്‍ക്കൊണ്ടിരുന്ന മഹാസമുദ്രം ചൊവ്വയുടെ വടക്കന്‍ അര്‍ധഗോളത്തിന്റെ പകുതിയോളം വ്യാപിച്ചു കിടന്നിരുന്നതായും ഗവേഷകർ റിപ്പോര്‍ട്ടിൽ പറയുന്നു.

1.6 കിലോമീറ്റര്‍ ശരാശരി ആഴമുള്ള സമുദ്രത്തില്‍ 20 ദശലക്ഷം ക്യുബിക് കിലോമീറ്റര്‍ ജലമാണ് ഉണ്ടായിരുന്നതെന്നും ചൊവ്വയെ മുഴുവനായും മൂടപ്പെടാന്‍ ഇത്രയും ജലം കൊണ്ട് സാധിക്കുമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. ചൊവ്വയിൽ 150 കോടി വർഷങ്ങൾക്ക് മുൻപ് ജലം ഉണ്ടായിരുന്നതായും.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതില്‍ 87 ശതമാനം ജലവും ശൂന്യാകാശത്തിലേക്ക് ചേര്‍ന്നതായും നാസയുടെ റിപ്പോര്‍ട്ടിലുണ്ട്. സാധാരണ രൂപത്തിലുള്ള ജലം കഠിനജലമായ ഡുട്ടീരിയമായി രൂപാന്തരപ്പെടുത്തുകയായിരുന്നു.

നേരത്തെ ചൊവ്വയില്‍ ജീവന്‍ നിലനിന്നിരിക്കാമെന്ന നാസയുടെ റിപ്പോര്‍ട്ടും വന്നിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് നാസ ഈ നിഗമനത്തിലെത്തിയത്. ചൊവ്വയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ക്യൂരിയോസിറ്റി റോബോട്ട് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ മീഥൈന്‍ സാന്നിധ്യം ഉയര്‍ന്നുവന്നതായി സ്ഥിരീകരിച്ചിരുന്നു.